ഓർമപ്പെരുന്നാളും കൺവെൻഷനും തുടങ്ങി

പത്തനാപുരം: കടയ്ക്കാമൺ സ​െൻറ് ജോർജ് ഓർത്തഡോക്സ് ദേവാലയത്തിൽ ഗീവർഗീസ് സഹദായുടെ ഓർമപ്പെരുന്നാളിനും കൺവെൻഷനും തുടക്കമായി. ഫാ. ജോസഫ് ശാമുവലി​െൻറ കാർമികത്വത്തിൽ നടന്ന കുർബാനക്ക് ശേഷം പള്ളി വികാരി പെരുന്നാളിന് തുടക്കം കുറിച്ച് കൊടിയേറ്റ് കർമം നിർവഹിച്ചു. വ്യാഴാഴ്ച സ്വർഗാരോഹണ പെരുന്നാൾ, 13ന് വൈകീട്ട് 5.30ന് ഭക്തിനിർഭരമായ റാസ, എട്ടിന് ധൂപപ്രാർഥന ആശീർവാദം, 14-ന് രാവിലെ എട്ടിന് അലക്സിയോസ് മാർ യൗസേബിയോസ് മെത്രാപ്പോലീത്തായുടെ മുഖ്യകാർമികത്വത്തിൽ മൂന്നിന്മേൽ കുർബാന എന്നിവയും നടക്കും. ട്രസ്റ്റി ബെന്നി ഡാനിയേൽ, സെക്രട്ടറി ഷാജി ജോർജ് എന്നിവർ കൊടിയേറ്റിന് നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.