സ്വകാര്യ ബസ് ഡ്രൈവറെ ആക്രമിച്ചു

കടയ്ക്കൽ: വിവാഹയാത്ര കഴിഞ്ഞ് മടങ്ങവെ സ്വകാര്യ ബസ്ഡ്രൈവറെ സാമൂഹികവിരുദ്ധർ ആക്രമിച്ചു. ഗുരുതരമായി പരിക്കേറ്റ കുമ്മിൾ കണ്ണങ്കോട് തടത്തരികത്ത് വീട്ടിൽ തൻസീറിനെ (30) തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കടയ്ക്കൽ ആഴാന്തക്കുഴിക്ക് സമീപം തിങ്കളാഴ്ച വൈകീട്ട് മൂന്നോടെയായിരുന്നു സംഭവം. വിവാഹപാർട്ടിയെ വീട്ടിലെത്തിച്ചുമടങ്ങുകയായിരുന്ന തൻസീറിനെ രണ്ട് കാറുകളിലും മൂന്ന് ബൈക്കുകളിലുമായെത്തിയ സംഘം ബസ് തടഞ്ഞിട്ടശേഷം പിടിച്ചിറക്കി മർദിക്കുകയായിരുന്നു. ബഹളം കേട്ട് നാട്ടുകാർ ഓടിയെത്തിയപ്പോൾ ആക്രമികൾ വാഹനങ്ങളിൽ കയറി രക്ഷപ്പെടുകയായിരുന്നു. കടയ്ക്കൽ താലൂക്ക് ആശുപത്രിയിലെത്തിച്ച തൻസീറി​െൻറ പരിക്ക് ഗുരുതരമായതിനാൽ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.