ഭക്ഷ്യധാന്യങ്ങൾ തൂക്കിനൽകണമെന്ന്​ റേഷൻ വ്യാപാരികൾ

തിരുവനന്തപുരം: ജില്ലയിൽ മേയ് മുതലുള്ള റേഷൻ വിതരണം പൂർണമായും ഇ-പോസ് മെഷീൻ വഴി ആരംഭിക്കുന്ന സാഹചര്യത്തിൽ വ്യാപാരികൾക്ക് ഭക്ഷ്യസാധനങ്ങൾ തൂക്കി നൽകണമെന്നും അല്ലാത്തപക്ഷം ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്നും സ്റ്റേറ്റ് റീെട്ടയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി അംബുജാക്ഷൻ നായർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. റേഷൻ വ്യാപാരികൾക്ക് മിനിമം വേതനം നടപ്പാക്കണം. മണ്ണെണ്ണ ഇ-പോസ് മെഷീൻ വഴി വിതരണം ആരംഭിക്കുേമ്പാൾ മണ്ണെണ്ണ ഡോർ ഡെലിവറിയായി കൃത്യമായ അളവിൽ റേഷൻ ഡിപ്പോയിൽ എത്തിക്കാൻ സർക്കാർ തയാറാകണം. കമീഷൻ കാലോചിതമായി വർധിപ്പിക്കാൻ കുടിശ്ശിക തീർത്ത് നൽകണം. ജില്ല പ്രസിഡൻറ് തലയൽ മധു, ജില്ല ജനറൽ സെക്രട്ടറി ശ്രീകാര്യം നടേശൻ, ജില്ല വൈസ് പ്രസിഡൻറ് പാച്ചല്ലൂർ സുകുമാരൻ, വർക്കിങ് പ്രസിഡൻറ് കവടിയാർ രാമചന്ദ്രൻ, സിറ്റി നോർത്ത് പ്രസിഡൻറ് ആറന്നൂർ ശിശുപാലൻ നായർ എന്നിവർ വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.