ആര്യനാട്: ദേശീയഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി ആര്യനാട് പഞ്ചായത്ത് പണികഴിപ്പിച്ച . ഇഴജന്തുക്കളുടെയും സാമൂഹിക വിരുദ്ധരുടെയും കേന്ദ്രമാണിവിടം. തൊഴിലുറപ്പുമായി ബന്ധപ്പെട്ട വാർഡ്‌തല ചുമതലക്കാരുടെ യോഗം കൂടുന്നതിനും ഓഫിസ് പ്രവർത്തനത്തിനുമായാണ് 2013-14 വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തി ആര്യനാട് പഞ്ചായേത്താഫിസിന് സമീപത്തായി കെട്ടിടം നിർമിച്ചത്. കേന്ദ്ര ഫണ്ട് വിനിയോഗിച്ച് 10 ലക്ഷവും പഞ്ചായത്ത് വിഹിതമായി ആറ് ലക്ഷവും ഉൾപ്പെടെ 16 ലക്ഷം രൂപയായിരുന്നു അടങ്കൽ തുക. 2013ൽ ഇടത് പഞ്ചായത്ത് ഭരണസമിതിയുടെ കാലത്ത് പണി ആരംഭിച്ച കെട്ടിടം 2015 സെപ്‌റ്റംബർ മാസത്തോടെ ഉദ്ഘാടനവും നടത്തി. തറയിടൽ, വയറിങ്, പ്ലംബിങ് തുടങ്ങി അടിസ്ഥാന സൗകര്യങ്ങൾ പോലും പൂർത്തിയാകാതെ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തിയ ഉദ്ഘാടനത്തിനെതിരെ അന്ന് പ്രതിഷേധം ഉയര്‍ന്നെങ്കിലും അധികൃതര്‍ വകവെച്ചില്ല. ഫലകത്തില്‍ പേര് ഉള്‍പ്പെടുത്തി ഉദ്ഘാടനം നടത്തിയതല്ലാതെ പ്രവര്‍ത്തനം ആരംഭിക്കാന്‍ അധികൃതര്‍ തയാറായില്ല. അസി. എൻജിനീയര്‍, ഓവർസീയർ, ഡാറ്റാ എൻട്രി ഓപറേറ്റർമാർ ഉൾപ്പെടെയുള്ള ആറ് ജീവനക്കാർക്കായി പഞ്ചായത്ത് അനുവദിച്ച ഒരു ഇടുങ്ങിയ മുറിയിലാണ് ഓഫിസ് പ്രവർത്തനം. ഇവിടെ തൊഴിലുറപ്പുമായി ബന്ധപ്പെട്ട ഫയലുകൾ സൂക്ഷിക്കാനുളള സ്ഥലസൗകര്യം പോലുമില്ലെന്ന് ജീവനക്കാർ പറയുന്നു. തുടർന്ന്, യു.ഡി.എഫിെൻറ നേതൃത്വത്തിൽ ഭരണസമിതി അധികാരമേറ്റെങ്കിലും അടിസ്ഥാന സൗകര്യം ഒരുക്കി ഓഫിസ് പ്രവർത്തനം ആരംഭിക്കാൻ നടപടി സ്വീകരിച്ചില്ല. കെട്ടിടത്തിന് സമീപം കാടുമൂടി കിടക്കുന്നതിനാൽ ഇവിടം ഇഴജന്തുക്കളുടെ താവളമാണ്. പഞ്ചായത്തിലെ കേടായ ലൈറ്റുകളും വയറിങ് സാമഗ്രികളും കൂട്ടിയിടുന്നതിനായാണ് നിലവിൽ മുറികൾ ഉപയോഗിക്കുന്നത്. എന്നാല്‍, രാത്രിയില്‍ ഇവിടം സാമൂഹികവിരുദ്ധരുടെ താവളമാണെന്നാണ് നാട്ടുകാരുടെ പരാതി. നാശത്തിെൻറ വക്കിലായ കെട്ടിടം നവീകരിച്ച് തൊഴിലുറപ്പ് ഓഫിസും അനുബന്ധ പ്രവര്‍ത്തനങ്ങളും ആരംഭിക്കാന്‍ നടപടിവേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.