കിളിമാനൂർ: മംഗല്യവേഷത്തിൽ യുവതി എത്തിയത് അധ്യാപരെയും മറ്റ് വിദ്യാർഥികളെയും അത്ഭുതപ്പെടുത്തി. വിവാഹദിനവും പരീക്ഷാതീയതിയും ഒരേദിവസം വന്നതോടെയാണ് വധുവിന് വിവാഹവേഷത്തോടെ പരീക്ഷ എഴുതാനായി പോകേണ്ടിവന്നത്. വാലഞ്ചേരി റസിഡൻറ്സ് അസോസിയേഷൻ സെക്രട്ടറിയും ആറ്റിങ്ങൽ ഫയർഫോഴ്‌സ് ഉദ്യോഗസ്ഥനുമായ വാലഞ്ചേരി അപർണാലയത്തിൽ വിപിനും കൊടുവഴന്നൂർ മുരിങ്ങോട്ടുകോണം ശ്രീവിശാഖിൽ പരേതനായ രാജേഷിെൻറ മകൾ രേഷ്മ രാജേഷും തമ്മിെല വിവാഹമാണ് തിങ്കളാഴ്ച ഉച്ചക്ക് 12.15ന് പുതിയകാവിലെ ഒാഡിറ്റോറിയത്തിൽ നടന്നത്. ഉച്ചക്ക് 1.30ന് രാലൂർകാവ് ശ്രീശങ്കര വിദ്യാപീഠം കോളജിൽ നടന്ന കേരള യൂനിവേഴ്സിറ്റിയുടെ ഡിഗ്രി കമ്പ്യൂട്ടർ സയൻസ് അവസാനവർഷ പരീക്ഷയാണ് രേഷ്മ വിവാഹവേഷത്തോടെ എഴുതിയത്. വിവാഹശേഷം വളരെ പെട്ടെന്ന് ചടങ്ങുകൾ പൂർത്തിയാക്കി ഊണുകഴിച്ച് വരനും വധുവും കോളജിലേക്ക് യാത്രയായി. വൈകീട്ട് 4.30വരെ പരീക്ഷയായതിനാൽ അഞ്ചിനുശേഷമേ ഗൃഹപ്രവേശവും സ്വീകരണവിരുന്നും നടത്തിയുള്ളൂ. ഏപ്രിൽ 16 മുതലാണ് യൂനിവേഴ്സിറ്റി പരീക്ഷ നേരത്തേ തീരുമാനിച്ചിരുന്നത്. അതിനാൽ മേയ് മാസത്തിൽ വിവാഹതീയതി നിശ്ചയിക്കുകയായിരുന്നു. എന്നാൽ, പിന്നീട് തീയതി ഏപ്രിൽ 25 മുതലാക്കി. ഇതോടെ വിവാഹതീയതിയും പരീക്ഷയും ഒരേദിവസമായി. എന്നാലും വിവാഹത്തോടൊപ്പം പരീക്ഷയും എഴുതാൻ കഴിഞ്ഞതിെൻറ സന്തോഷത്തിലാണ് രേഷ്മ രാജ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.