സർക്കാർ മദ‍്യശാല​െക്കതിരെ പ്രതിഷേധം ശക്തമാകുന്നു

അമ്പലത്തറ: . രണ്ടാം ദിവസമായ തിങ്കളാഴ്ച നടന്ന ഉപവാസസമരത്തിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരവധിപേർ പങ്കെടുത്തു. കോവളം െെബപാസിൽ പരുത്തിക്കുഴി ഭാഗത്ത് തുറന്നുപ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ മദ്യശാല അടച്ചുപൂട്ടണമെന്ന ആവശ്യവുമായി മദ്യവിരുദ്ധ ജനകീയസമിതിയുടെ നേതൃത്വത്തില്‍ നാട്ടുകാരാണ് പ്രതിഷേധവുമായി രംഗത്തിറങ്ങിയത്. മദ‍്യശാല അടച്ചുപൂട്ടണമെന്ന ആവശ‍്യവുമായി നാട്ടുകാർ ഞായറാഴ്ചയാണ് സമരം ആരംഭിച്ചത്. രണ്ടാം ദിനത്തിലും മദ‍്യശാല പ്രവർത്തിപ്പിക്കാൻ നാട്ടുകാർ അനുവദിച്ചില്ല. മദ‍്യശാലയിലെ ജീവനക്കാർ രാവിലെതന്നെ എത്തി സ്ഥാപനം തുറന്നെങ്കിലും കച്ചവടം നടത്താൻ നാട്ടുകാർ അനുവദിച്ചില്ല. മദ‍്യശാല പ്രവർത്തിക്കുന്ന രാത്രി ഒമ്പതുവരെ സ്ത്രീകളും കുട്ടികളും സ്ഥാപനത്തിന് മുന്നിൽ ഉപവാസസമരം തുടർന്നു. ചൊവ്വാഴ്ചയും സമരം തുടരുമെന്ന് നാട്ടുകാർ പറഞ്ഞു. സമരത്തിന് പിന്തുണ പ്രഖ‍്യാപിച്ച് വിവിധ ഭാഗങ്ങളിൽനിന്ന് വിവിധ സംഘടനകളും റസിഡൻസ് അസോസി‍യേഷനുകളും സമരപ്പന്തലിൽ എത്തി. സമാധാന അന്തരീഷം ആഗ്രഹിക്കുന്ന നാട്ടുകാരുടെ െെസ്വരവിഹാരത്തിന് തടസ്സമാകുന്നനിലയിലാണ് സർക്കാർ പരുത്തിക്കുഴിയിൽ മദ‍്യശാല പ്രവർത്തിപ്പിക്കാൻ അനുമതി നൽകിയതെന്നും ക്ഷേത്രത്തിന് എതിർഭാഗത്തായി പ്രവര്‍ത്തിക്കുന്ന മദ്യശാല അടച്ചുപൂട്ടുന്നതുവരെ ജനകീയ പ്രതിഷേധ പരിപാടികളുമായി മുന്നോട്ടുപോകുമെന്നും നാട്ടുകാര്‍ പറഞ്ഞു. മദ്യശാല തുറന്നുപ്രവർത്തിക്കാൻ കഴിയില്ലെന്ന് കാണിച്ച് മദ്യശാല മാനേജർ പൂന്തുറ പൊലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കണ്ടാലറിയാവുന്ന നാൽപതോളം പേർക്കെതിരെ കേസ് എടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.