തിരുവനന്തപുരം മണ്ഡലത്തിലെ എല്ലാ സ്കൂളുകളും ഹൈടെക് ആക്കും^ വി.എസ്.ശിവകുമാർ എം.എൽ.എ

തിരുവനന്തപുരം മണ്ഡലത്തിലെ എല്ലാ സ്കൂളുകളും ഹൈടെക് ആക്കും- വി.എസ്.ശിവകുമാർ എം.എൽ.എ തിരുവനന്തപുരം: നിയോജകമണ്ഡലത്തിലെ എല്ലാ സർക്കാർ, എയ്ഡഡ് സ്കൂളുകളും ഹൈടെക് ആക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് വി.എസ്. ശിവകുമാർ എം.എൽ.എ അറിയിച്ചു. തൈക്കാട് മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ ചേർന്ന പ്രിൻസിപ്പൽമാരുടെയും പ്രഥമാധ്യാപകരുടെയും അവലോകനയോഗത്തിലാണ് എം.എൽ.എ ഇക്കാര്യം അറിയിച്ചത്. ആദ്യഘട്ടമെന്നനിലയിൽ എട്ടാം ക്ലാസ് മുതൽ ഹയർസെക്കൻഡറി വരെയുള്ള ക്ലാസുകളാണ് ഹൈടെക് ആക്കുന്നത്. 2018 ജൂൺ ഒന്നിന് മുമ്പ് ഇതുസംബന്ധിച്ച പ്രവൃത്തികൾ പൂർത്തീകരിക്കുന്നതിന് നിർേദശം നൽകി. നിയോജകമണ്ഡലത്തിലെ എൽ.പി, യു.പി സ്കൂളുകളും ഘട്ടംഘട്ടമായി ഹൈടെക് ആക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന് യോഗത്തിൽ തീരുമാനമായി. അടിസ്ഥാനസൗകര്യങ്ങൾ പൂർത്തീകരിക്കുന്നതിനനുസരിച്ച് സ്മാർട്ട് ക്ലാസ് റൂമുകൾക്ക് ആവശ്യമായ ഉപകരണങ്ങൾ വാങ്ങുന്നതിനുള്ള തുക എം.എൽ.എ ഫണ്ടിൽനിന്നും അനുവദിക്കുമെന്ന് അദ്ദേഹം അറിയിച്ചു. ഇതുസംബന്ധിച്ച് മാനേജ്മ​െൻറ് പ്രതിനിധികളുമായി ചർച്ചകൾ നടത്തും. മണക്കാട് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ മികവി​െൻറ കേന്ദ്രമാക്കുന്നതി​െൻറ ഭാഗമായി സർക്കാർ അഞ്ച് കോടി രൂപയും ഒരു കോടി രൂപ എം.എൽ.എ ഫണ്ടിൽനിന്നും അനുവദിച്ചു. നിർമാണപ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും. കോട്ടൺഹിൽ സ്കൂളിന് മൂന്നുകോടിയും ചാക്ക ഗവ. യു.പി സ്കൂളിന് ഒരു കോടിയും അനുവദിച്ചിട്ടുണ്ട്. ഇവയുടെ നിർമാണപ്രവർത്തങ്ങളും ഉടൻ ആരംഭിക്കും. വിദ്യാഭ്യാസ ഉപഡയറക്ടർ ദീപാമാർട്ടി​െൻറ അധ്യക്ഷതയിൽച്ചേർന്ന യോഗം വി.എസ്. ശിവകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ നിയോജകമണ്ഡലത്തിലെ 59 സ്കൂളുകളിലെ പ്രിൻസിപ്പൽമാരും പ്രഥമാധ്യാപകരും കൂടാതെ ഡി.ഇ.ഒ, എ.ഇ.ഒമാർ, തിരുവനന്തപുരം നഗരസഭ എക്സിക്യൂട്ടിവ് എൻജിനീയർ, വനംവകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.