സി.പി.എം ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തിൽ മരം മുറിച്ചുകടത്താൻ ശ്രമിച്ചത് നാട്ടുകാർ തടഞ്ഞു

പാറശ്ശാല: പഞ്ചായത്ത് കുളത്തിൻകരയിൽ പുറേമ്പാക്ക് ഭൂമിൽനിന്ന് ലക്ഷക്കണക്കിന് രൂപയുടെ ആഞ്ഞിലി സി.പി.എം ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തിൽ മുറിച്ചുകടത്താൻ ശ്രമിച്ചത് നാട്ടുകാർ തടഞ്ഞു. കാരോട് പഞ്ചായത്തിലെ ചെങ്കവിളക്ക് സമീപം സ്ഥിതിചെയ്യുന്ന കാട്ടുകുളത്തി​െൻറ കരയിലുണ്ടായിരുന്ന ആഞ്ഞിലാണ് രാത്രി മുറിച്ചുകടത്താൻ ശ്രമിച്ചത്. കഴിഞ്ഞദിവസം രാത്രിയിലാണ് മരം മുറിച്ചത്. സമീപവാസികൾ ചോദിച്ചപ്പോൾ ബ്രാഞ്ച് സെക്രട്ടറി ലേലം ചെയ്ത് വാങ്ങിച്ചതാണെന്ന് സമീപവാസികളെ വിശ്വസിപ്പിച്ചാണ് മരം മുറിച്ചത്. സംശയം തോന്നിയ നാട്ടുകാർ തിങ്കളാഴ്ച രാവിലെ കാരോട് പഞ്ചായത്ത് സെക്രട്ടറിയെ വിളിച്ച് ചോദിച്ചപ്പോൾ ഇങ്ങനെ ഒരു ലേലം നടന്നതായി അവർക്ക് അറിയില്ലെന്നാണ് മറുപടി ലഭിച്ചത്. തുടർന്ന് നാട്ടുകാർ സംഘടിച്ച് തടി വാഹനത്തിൽ കയറ്റാൻ ശ്രമിച്ചത് തടഞ്ഞ് പഞ്ചായത്ത് സെക്രട്ടറിയെ അറിയിക്കുകയായിരുന്നു. സെക്രട്ടറി സ്ഥലെത്തത്തി പരിശോധന നടത്തി അനധികൃത മരം മുറിപ്പാണെന്ന് കണ്ടെത്തിയതിനെതുടർന്ന് പൊഴിയൂർ പൊലീസിന് പരാതി നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.