നെടുമങ്ങാട്: പേരയം ചെല്ലഞ്ചി പാലത്തിെൻറ പണി പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് ഒമ്പതിന് രാവിലെ ഒമ്പതു മുതൽ നെടുമങ്ങാട് താലൂക്ക് ഓഫിസിന് മുന്നിൽ 24 മണിക്കൂർ ഉപവാസ സമരത്തിന് നേതൃത്വം നൽകുമെന്ന് ജില്ലാ പഞ്ചായത്ത് അംഗം ആനാട് ജയൻ അറിയിച്ചു. എട്ട് വർഷം മുമ്പ് പണി ആരംഭിച്ച പേരയം-ചെല്ലഞ്ചി പാലത്തിെൻറ നിർമാണ പ്രവർത്തനം പല ഘട്ടങ്ങളിൽ നിലക്കുകയുണ്ടായി. നൽകാനുള്ള ആറുകോടി നൽകിയാൽ മാത്രമേ പണി ആരംഭിക്കുകയുള്ളൂവെന്ന് പറഞ്ഞ് കരാറുകാരൻ പിന്മാറിയിട്ട് ആറു മാസം കഴിഞ്ഞു. എന്നാൽ, സ്ഥലം എം.എൽ.എ ഈ വാർത്ത തെറ്റാണെന്നും പണി നടക്കുകയാണെന്നും അവകാശപ്പെട്ട് പ്രസ്താവനയുമായി രംഗത്തെത്തി ജനങ്ങളെ പറ്റിക്കുകയാണന്ന് ആനാട് ജയൻ പറഞ്ഞു. പനവൂർ, പുല്ലമ്പാറ, നന്ദിയോട്, കല്ലറ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന സുപ്രധാനമായ പേരയം- ചെല്ലഞ്ചി പാലത്തിനോടു കാണിക്കുന്ന അവഗണന അവസാനിപ്പിക്കണമെന്നും പണി പുനരാരംഭിക്കുന്നതിൽ അധികാരികൾ കാട്ടുന്ന അനാസ്ഥക്കെതിരെയുമാണ് ഉപവാസ സമരം നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.