കൊല്ലം ഇസ്​ലാമിയ കോളജ്​ സെലക്​ഷൻ ടെസ്​റ്റ്​ ഒമ്പതിന്​

കൊല്ലം: കൊല്ലം ഇസ്ലാമിയ കോളജിൽ അഞ്ച് വർഷത്തെ ആർട്സ് ആൻഡ് ഇസ്ലാമിക് കോഴ്സിലേക്ക് അഡ്മിഷൻ ആരംഭിച്ചു. ഹയർ സെക്കൻഡറി (ഹ്യുമാനിറ്റീസ് ആൻഡ് കൊമേഴ്സ്), ഡിഗ്രി (സോഷ്യോളജി ആൻഡ് ബി.കോം) കോഴ്സുകളാണ് നിലവിലുള്ളത്. ഒപ്പം മജ്ലിസുത്തഅ്ലീമിൽ ഇസ്ലാമിയ അംഗീകരിച്ച സമഗ്ര ഇസ്ലാമിക പഠനം, ബഹുഭാഷാ പഠനം, കമ്പ്യൂട്ടർ പരിശീലനം, കലാസാഹിത്യ പരിപോഷണം, ഖുത്തുബ- പ്രഭാഷണം എന്നിവയിൽ പരിശീലനം നൽകുന്നു. െസലക്ഷൻ ടെസ്റ്റിൽ മികച്ചനിലവാരം പുലർത്തുന്ന വിദ്യാർഥികൾക്കാണ് അവസരം. എസ്.എസ്.എൽ.സി പാസായ താൽപര്യമുള്ള വിദ്യാർഥികൾ (മേയ് മൂന്നിന് പെങ്കടുക്കാൻ കഴിയാത്തവർ) ഒമ്പതിന് രാവിെല 10ന് നെടുമ്പന കോളജ് കാമ്പസിൽ നടക്കുന്ന എഴുത്ത് പരീക്ഷക്കും അഭിമുഖത്തിനും രക്ഷാകർത്താവിനോടൊപ്പം ഹാജരാകണം. ഫോൺ: 8943509345, 9207396925, 9744687510.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.