പുത്തരിക്കണ്ടം മൈതാനിയിൽ കാർഷിക ഭക്ഷ്യമേള

തിരുവനന്തപുരം: റെഡിമെക്സ് പുതുമകൾക്കിടയിൽ മറഞ്ഞുപോയ തനത് ഗ്രാമീണാനുഭവങ്ങൾ പുനരാവിഷ്കരിക്കുകയാണ് പുത്തരിക്കണ്ടത്തെ കാർഷിക ഭക്ഷ്യമേള. നാട്ടിടങ്ങളിലെ ചായക്കടകളും കാളവണ്ടികളും ചക്രവും ഇവിടെ കാണാം. വിവിധതരം തേനുകൾ, നൂതന മത്സ്യകൃഷി റീസർക്കുലേറ്ററി അക്വാകൾച്ചർ സിസ്റ്റം, രാജ്യത്തി​െൻറ പല ഭാഗത്ത് നിന്നുള്ള ജമ്നാപ്യാരി ഉൾപ്പെടെയുള്ള ആടുകളുടെ പ്രദർശനം, പുസ്തകമേള, വിത്ത് വിതരണം തുടങ്ങിയവ സന്ദർശകർക്ക് വിരുന്നൊരുക്കി മേളയിൽ സജീവമായി പ്രവർത്തിക്കുന്നു. ചക്കകളുടെയും പഴങ്ങളുടെയും വിവിധതരം ഭക്ഷ്യപദാർഥങ്ങളും കുടുംബശ്രീ കൂട്ടായ്മയുടെ ഭക്ഷ്യമേളയും ഏറെ ശ്രദ്ധയാകർഷിക്കുന്നു. മേള 22ന് സമാപിക്കും. സുരേഷ് േഗാപി എം.പിയാണ് മേളയുടെ ഉദ്ഘാടനം നിർവഹിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.