പ്രായപൂർത്തിയായാൽ വിവാഹിതരല്ലെങ്കിലും ഒന്നിച്ചുതാമസിക്കാം -സുപ്രീംകോടതി ന്യൂഡൽഹി: പ്രായപൂർത്തിയായ പുരുഷനും സ്ത്രീയും വിവാഹിതരല്ലെങ്കിലും ഒന്നിച്ചുതാമസിക്കാമെന്ന് സുപ്രീംകോടതി. പ്രായപൂർത്തിയായവർ ഒന്നിച്ചുതാമസിക്കുന്നത് നിയമനിർമാണ സഭ അംഗീകാരം നൽകിയതും 2005ലെ ഗാർഹിക പീഡന സംരക്ഷണ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരം സുരക്ഷ ഉറപ്പുനൽകിയതുമാണെന്ന് പരമോന്നത കോടതി വ്യക്തമാക്കി. മലയാളിയായ നന്ദകുമാർ എന്നയാൾ നൽകിയ കേസിലാണ് വിധി. വരന് പ്രായം തികഞ്ഞില്ലെന്നതിനാൽ തുഷാര എന്ന പെൺകുട്ടിയുമായി നന്ദകുമാറിെൻറ വിവാഹം സാധുവാകില്ലെന്ന് കേരള ഹൈകോടതി വിധിച്ചതിനെതിരെയാണ് സുപ്രീംകോടതിയെ സമീപിച്ചത്. ശൈശവ വിവാഹ നിരോധന നിയമ പ്രകാരം വിവാഹം സാധുവാകാൻ പുരുഷന് 21ഉം സ്ത്രീക്ക് 18ഉം വയസ്സ് തികയണം. നന്ദകുമാറിന് മേയ് 30നേ 21 വയസ്സാകൂ. അതിനാൽ തുഷാരയുമായുള്ള വിവാഹം സാധുവാകില്ലെന്നും പെൺകുട്ടിയെ പിതാവിെൻറ കസ്റ്റഡിയിൽ വിട്ടുനൽകണമെന്നുമായിരുന്നു ഹൈകോടതി വിധി. എന്നാൽ, നന്ദകുമാറിന് പ്രായം തികഞ്ഞില്ലെന്ന പേരിൽ മാത്രം വിവാഹം അസാധുവാക്കാനാകില്ലെന്ന് ജസ്റ്റിസുമാരായ എ.കെ സിക്രി, അശോക് ഭൂഷൺ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. 1955ലെ ഹിന്ദു വിവാഹ നിയമപ്രകാരം ഇത്തരം വിവാഹം അസാധുവാണെന്ന് പറയാനാകില്ല. ഇവർ വിവാഹിതരല്ലെങ്കിൽപോലും ഒന്നിച്ച് താമസിക്കാൻ അവകാശമുണ്ടെന്ന് കോടതി പറഞ്ഞു. പിതാവിെൻറ കൂടെ ജീവിക്കണോ അതോ നന്ദകുമാറിനൊപ്പം പോകണോ എന്ന് പെൺകുട്ടിക്ക് തീരുമാനിക്കാമെന്നും കോടതി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.