വിളപ്പിൽശാല: വിളപ്പിൽ ഗ്രാമപഞ്ചായത്തിലെ കരുവിലാഞ്ചി വാർഡ് ഉപതെരഞ്ഞെടുപ്പ് മേയ് 31ന്. ജൂൺ ഒന്നിനാണ് ഫലപ്രഖ്യാപനം. തിങ്കളാഴ്ച മുതൽ 15 വരെ സ്ഥാനാർഥികൾക്ക് നാമനിർദേശ പത്രികകൾ സമർപ്പിക്കാം. ഇക്കഴിഞ്ഞ ജനുവരി 24ന് കരുവിലാഞ്ചി വാർഡ് അംഗമായിരുന്ന കോൺഗ്രസ് പ്രതിനിധി ജയകുമാർ മരണപ്പെട്ടിരുന്നു. ഈ ഒഴിവിലേക്കാണ് ഉപതെരഞ്ഞെടുപ്പ്. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനൊപ്പം വാർഡിലെ കരട് വോട്ടർ പട്ടികയും പ്രസിദ്ധീകരിച്ചിട്ടുണ്ട്. പുതിയതായി 350 പേർ കൂട്ടിച്ചേർക്കപ്പെട്ടിട്ടുണ്ട്. ആകെ 2250 വോട്ടർമാരുള്ള വാർഡിൽ സ്ത്രീകൾക്കാണ് മുൻതൂക്കം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.