പരുത്തിക്കുഴിയിലെ മദ്യശാല അടച്ചു പൂട്ടണം -മദ്യവിരുദ്ധ ജനകീയസമിതി അമ്പലത്തറ: പരുത്തിക്കുഴിയില്‍ തുറന്ന് പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ മദ്യശാല അടച്ചുപൂട്ടണമെന്ന ആവശ്യവുമായി മദ്യവിരുദ്ധ ജനകീയസമിതിയുടെ നേതൃത്വത്തില്‍ മദ്യശാലക്കു മുന്നില്‍ നാട്ടുകാര്‍ എകദിന ഉപവാസ സമരം നടത്തി. ഉപവാസ സമരം കെ.പി.സി.സി അംഗം ഹലീല്‍ റഹ്മാന്‍ ഉദ്ഘാടനം ചെയ്തു. നാട്ടുകാരുടെ സ്വൈരജീവിതത്തിന് തടസ്സമാകുന്നനിലയില്‍ പ്രവര്‍ത്തിക്കുന്ന മദ്യശാല അടച്ചുപൂട്ടുന്നതുവരെ ജനകീയ പ്രതിഷേധ പരിപാടികളുമായി മുന്നോട്ടു പോകുമെന്ന് നാട്ടുകാര്‍ പറഞ്ഞു. ഞായറാഴ്ച രാവിലെ സമരം ആരംഭിച്ച് മണിക്കൂറുകള്‍ പിന്നിട്ടതോടെ ജീനക്കാര്‍ മദ്യശാല തുറക്കാന്‍ ശ്രമം നടത്തിയെങ്കിലും നാട്ടുകാര്‍ കൂടുതല്‍ പ്രതിഷേധവുമായെത്തി. ഇതോടെ മദ്യശാല താല്‍ക്കാലം പൂട്ടി. രാവിലെ ആരംഭിച്ച ഉപവാസ സമരം വൈകീട്ട് വരെ തുടര്‍ന്നു. മദ്യവിരുദ്ധ ജനകീയ സമിതി ചെയര്‍മാന്‍ സതീഷന്‍, കണ്‍വീനര്‍മാരായ എ. സബൂറ, റജീന മാഹീന്‍, കാസിം എന്നിവരാണ് ഉപവാസം നടത്തിയത്. ഇവര്‍ക്ക് പിന്തുണയുമായി നാട്ടുകാരും ഉപവാസസമരത്തില്‍ പങ്കെടുത്തു. െസെനുലാബ്ദീന്‍, ആര്‍. കുമാര്‍, എന്‍. വിശ്വനാഥന്‍, സുലൈമാന്‍, ജലാല്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.