ഫോർട്ട് ഗേൾസ്​ മിഷൻ സ്​കൂളിന് ​െഎ.ഒ.സി വക ശുചിമുറി ബ്ലോക്ക്

തിരുവനന്തപുരം: ഫോർട്ട് ഗേൾസ് മിഷൻ ഹൈസ്കൂളിന് ഇന്ത്യൻ ഓയിൽ കോർപറേഷൻ (െഎ.ഒ.സി) നിർമിച്ചുനൽകിയ ടോയ്ലറ്റ് ബ്ലോക്ക് വി.എസ്. ശിവകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ ഓയിലി​െൻറ കോർപറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി ഫണ്ട് ഉപയോഗിച്ചാണ് ശുചിമുറി ബ്ലോക്ക് നിർമിച്ചത്. 20 ലക്ഷം രൂപയാണ് മൊത്തം ചെലവ്. െഎ.ഒ.സി കേരള ചീഫ് ജനറൽ മാനേജർ പി.എസ്. മണി, ഐ.ഒ.സി തിരുവനന്തപുരം ഡി.ജി.എം (ആർ.എസ്) വിപിൻ ഓസ്റ്റിൻ, ശ്രീകണ്ഠേശ്വരം വാർഡ് കൗൺസിലർ കോമളവല്ലി എന്നിവർ സംബന്ധിച്ചു. സംസ്ഥാനത്ത് വിവിധ സി.എസ്.ആർ േപ്രാജക്ടുകൾക്കായി െഎ.ഒ.സി നാല് കോടി രൂപയോളം ചെലവഴിച്ചിട്ടുണ്ടെന്ന് ചീഫ് ജനറൽ മാനേജർ പി.എസ്. മണി പറഞ്ഞു. ioc new.JPG
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.