പീഡനക്കേസിൽ യുവാവിന്​ 25 വർഷം കഠിന തടവ്​

വണ്ടൂർ: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവിന് 25 വർഷം കഠിന തടവ്. വാണിയമ്പലം ചേരിങ്ങാപൊയിൽ സ്വദേശി ജനീഷിനെയാണ് (21) മഞ്ചേരി അഡീഷനൽ സെഷൻസ് കോടതി (ഒന്ന്) ജഡ്ജി കെ.പി. സുധീർ ശിക്ഷിച്ചത്. ഒമ്പതുമാസമായി ഇയാൾ റിമാൻഡിലാണ്. പിഴ അടച്ചില്ലെങ്കിൽ ആറുമാസം തടവ് അനുഭവിക്കണം. വണ്ടൂർ പൊലീസ് ഇൻസ്പെക്ടറായിരുന്ന എ.ജെ. ജോൺസൺ, എസ്.ഐ പി. ചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലാണ് കേസ് അന്വേഷിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.