പെട്രോൾ വില നിയന്ത്രിക്കണം; തൊഴിലാളികൾക്ക്​ മിനിമം കൂലിയും കിട്ടണം ^പെ​ട്രോൾ പമ്പ്​ വർക്കേഴ്​സ്​ യൂനിയൻ ​(​െഎ.എൻ.ടി.യു.സി)

പെട്രോൾ വില നിയന്ത്രിക്കണം; തൊഴിലാളികൾക്ക് മിനിമം കൂലിയും കിട്ടണം -പെട്രോൾ പമ്പ് വർക്കേഴ്സ് യൂനിയൻ (െഎ.എൻ.ടി.യു.സി) തിരുവനന്തപുരം: അനിയന്ത്രിതമായ പെട്രോൾ വില നിയന്ത്രിക്കുന്നതിനും പെട്രോൾ പമ്പുകളിൽ തൊഴിലെടുക്കുന്ന തൊഴിലാളികൾക്ക് സർക്കാർ നിശ്ചയിച്ചുറപ്പിച്ച മിനിമം കൂലി നടപ്പിലാക്കുന്നതിനും കേന്ദ്ര-സംസ്ഥാന സർക്കാറുകൾ അടിയന്തരനടപടി സ്വീകരിക്കണമെന്ന് ഒാൾ കേരള പെട്രോൾ പമ്പ് വർക്കേഴ്സ് യൂനിയൻ െഎ.എൻ.ടി.യു.സി യോഗം ആവശ്യപ്പെട്ടു. തൊഴിൽസുരക്ഷ ഉറപ്പാക്കുക, സ്റ്റാറ്റ്യൂട്ടറി ആനുകൂല്യങ്ങളായ ഇ.പി.എഫ്, ഇ.എസ്.െഎ എന്നിവ എകീകൃതമാക്കുക, പമ്പുകളിലെ സാമൂഹികവിരുദ്ധ ശല്യം ഒഴിവാക്കുന്നതിന് ആഭ്യന്തരസുരക്ഷയും സർക്കാർ ഉറപ്പാക്കണമെന്ന ആവശ്യവും യോഗം ഉന്നയിച്ചു. ഒമ്പതിന് പ്രസ്ക്ലബിൽ വാർഷിക സമ്മേളനവും തൊഴിലാളി കുടുംബ സംഗമവും നടത്താനും തീരുമാനിച്ചു. സംസ്ഥാന പ്രസിഡൻറ് തമ്പാനൂർ രവി ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി നൗഷാദ് കായ്പാടി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറുമാരായ ജോൺ ജി. കൊട്ടറ, ആനാട് ഷഹീദ്, കാച്ചാണി രവി, പി. സെയ്ദാലി, കെ. സുജാതൻ, എം. സുലഭ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.