നഗരസഭയിൽ സമഗ്ര ആരോഗ്യ ഇൻഷുറൻസ് ഏഴ്​ മുതൽ പത്ത് വരെ

തിരുവനന്തപുരം: സമഗ്ര ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിലൂടെ ചികിത്സാ ആനുകൂല്യത്തിന് അക്ഷയ കേന്ദ്രങ്ങളിൽ രജിസ്റ്റർ ചെയ്ത വലിയതുറ, വള്ളക്കടവ്, മുട്ടത്തറ, ബീമാപള്ളി, ബീമാപള്ളി ഈസ്റ്റ്, അമ്പലത്തറ, മാണിക്യവിളാകം വാർഡുകളിലെ ഗുണഭോക്താക്കൾ മുട്ടത്തറ പൊന്നറ ശ്രീധർ യു.പി സ്‌കൂളിലും ശംഖുംമുഖം, വെട്ടുകാട്, പൂന്തുറ വാർഡുകളിലുള്ളവർ വെട്ടുകാട് സ​െൻറ് മേരീസ് ഹയർ സെക്കൻഡറി സ്‌കൂളിലും ആറ്റിപ്ര, കുളത്തൂർ, പൗണ്ട്്കടവ്, പള്ളിത്തുറ വാർഡുകളിലെ ഗുണഭോക്താക്കൾ കുളത്തൂർ ഗവ. ഹൈസ്‌കൂളിലുമെത്തി ഫോട്ടോ എടുക്കണം. ഈമാസം ഏഴുമുതൽ 10 വരെയാണ് സമയപരിധി. കോർപറേഷൻ പരിധിയിലെ ഏത് വാർഡിൽ താമസിക്കുന്നവർക്കും ഈ കേന്ദ്രങ്ങളിലെത്തി ഫോട്ടോ എടുക്കാവുന്നതാണെന്നും നഗരസഭയുടെ പ്രധാന ഓഫിസിൽ ഈമാസം 15 വരെ (പൊതുഅവധി ദിവസങ്ങൾ ഉൾപ്പെടെ) ഒരുസ്ഥിരം സ​െൻറർ പ്രവർത്തിക്കുമെന്നും മേയർ വി.കെ. പ്രശാന്ത് അറിയിച്ചു. രാവിലെ 10 മുതൽ വൈകീട്ട് നാല് വരെ ഈ സ​െൻറർ പ്രവർത്തിക്കും. ഗുണഭോക്താക്കൾ രജിസ്‌ട്രേഷൻ സ്ലിപ്, പുതിയ റേഷൻകാർഡ്, 30 രൂപ എന്നിവ കൊണ്ടുവരണമെന്നും രജിസ്‌ട്രേഷൻ സ്ലിപ്പിൽ പേര് ഉൾപ്പെട്ട എല്ലാ അംഗങ്ങളും ഫോട്ടോ എടുക്കണമെന്നും അറിയിപ്പിൽ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.