മനുഷ്യാവകാശ കമീഷൻ ഇടപെട്ടു; വള്ളക്കടവിൽ പുതിയ പാലത്തിന് ഒരേക്കർ ഏറ്റെടുക്കാൻ സർക്കാർ ഉത്തരവ്

തിരുവനന്തപുരം: വള്ളക്കടവിൽ പുതിയപാലം നിർമിക്കുന്നതിന് ഒരേക്കർ സ്ഥലം ഏറ്റെടുക്കാൻ സർക്കാർ ഉത്തരവ്. സംസ്ഥാന മനുഷ്യാവകാശ കമീഷൻ ആക്റ്റിങ് അധ്യക്ഷൻ പി. മോഹനദാസി​െൻറ ഉത്തരവിനെ തുടർന്നാണ് റവന്യൂ വകുപ്പി​െൻറ നടപടി. സ്ഥലം ഏറ്റെടുക്കുന്നത് സംബന്ധിച്ച നടപടി അതിവേഗം പൂർത്തിയാക്കാൻ റവന്യൂ സെക്രട്ടറി കലക്ടറെ ചുമതലപ്പെടുത്തി. ഏപ്രിൽ 10ന് ചേർന്ന ഹൈലെവൽ കമ്മിറ്റിയുടേതാണ് തീരുമാനം. ഇത് സംബന്ധിച്ച സർക്കാർ ഉത്തരവ് ഏപ്രിൽ 25ന് പുറത്തിറങ്ങി. ഭൂമി ഏറ്റെടുക്കൽ നിയമം 2013 അനുസരിച്ച് സ്ഥലം ഏറ്റെടുക്കാനാണ് കലക്ടറെ സർക്കാർ ചുമതലപ്പെടുത്തിയത്. സ്ഥലം ഉടമകളുമായി ചർച്ച നടത്തി കലക്ടർക്ക് നിയമാനുസരണം നഷ്ടപരിഹാരം നിശ്ചയിക്കാം. പേട്ട വില്ലേജിലെ 264, 1321, 1325,1326, 1327, 1329, 1621, 1622, 1704, 1735, 1736, 1737, 1755, 1756, 1759, 1764, 1765, 1766, 1767, 1768, 1770, 1771, 1772, 1775, 1776, 1777 സർവേ നമ്പറുകളിലുള്ള 100 സ​െൻറാണ് സർക്കാർ പുതിയ പാലത്തി​െൻറ നിർമാണത്തിനായി ഏറ്റെടുക്കുന്നത്. സ്ഥലം ഏറ്റെടുക്കൽ നടപടി അടിയന്തരമായി പൂർത്തിയാക്കാൻ ഹൈലെവൽ കമ്മിറ്റിക്ക് മനുഷ്യാവകാശ കമീഷൻ ആക്റ്റിങ് അധ്യക്ഷൻ പി. മോഹനദാസ് മാർച്ച് 20ന് ഉത്തരവ് നൽകിയിരുന്നു. മനുഷ്യാവകാശ പ്രവർത്തകൻ രാഗം റഹീമി​െൻറ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി. സ്ഥലം ഏറ്റെടുക്കുമ്പോൾ ഒഴിപ്പിക്കപ്പെടുന്നവരെ പുനരധിവസിപ്പിക്കണമെന്നും കമീഷൻ ആവശ്യപ്പെട്ടിരുന്നു. വള്ളക്കടവിൽ പുതിയ പാലം നിർമിക്കണമെന്ന് ആദ്യം നിർദേശിച്ചത് മനുഷ്യാവകാശ കമീഷനാണ്. പാലത്തിലൂടെയുള്ള ഭാരവണ്ടികളുടെ ഗതാഗതം തടയണമെന്ന് ആവശ്യപ്പെട്ടതും കമീഷനാണ്. ചരിത്രത്തിൽ ആദ്യമായാണ് ഒന്നരകൊല്ലം കൊണ്ട് പുതിയപാലം നിർമിക്കാൻ നടപടി പൂർത്തിയാകുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.