തിരുവനന്തപുരം നഗരസഭ ജനന--മരണ സബ് രജിസ്ട്രാർക്ക് അനുമോദനം തിരുവനന്തപുരം: തലസ്ഥാന നഗരസഭയിലെ ജനന--മരണ രജിസ്േട്രഷൻ വിഭാഗം സബ് രജിസ്ട്രാർ ടി.കെ. പത്മകുമാറിെൻറ കാര്യക്ഷമതക്ക് ഈസ്റ്റ് ഡൽഹി മുനിസിപ്പൽ കോർപറേഷനിൽനിന്ന് അനുമോദനം. ഈസ്റ്റ് ഡൽഹി മുനിസിപ്പൽ കോർപറേഷനിലെ അഡീഷനൽ ഡെപ്യൂട്ടി കമീഷണറായ വിക്ടർ ജെയിംസ് തെൻറ ബന്ധുവായ മറിയാമ്മ ജോർജിെൻറ ജനന സർട്ടിഫിക്കറ്റിനായി നഗരസഭയിൽ അപേക്ഷ സമർപ്പിച്ചിരുന്നു. എന്നാൽ, അപേക്ഷയോടൊപ്പം സർട്ടിഫിക്കറ്റ് തയാറാക്കാനായുള്ള മുദ്രപ്പത്രമോ അയച്ചുനൽകാനുള്ള തപാൽ കവറോ ഹാജരാക്കിയിരുന്നില്ല. മുദ്രപ്പത്രത്തിന് കടുത്ത ക്ഷാമം അനുഭവപ്പെട്ടിരുന്ന സമയത്താണ് ഈ അപേക്ഷ നഗരസഭയിൽ ലഭിക്കുന്നത്. അപേക്ഷ ശ്രദ്ധയിപ്പെട്ട ടി.കെ. പത്മകുമാർ സ്വന്തം ചെലവിൽ മുദ്രപ്പത്രം വാങ്ങി സർട്ടിഫിക്കറ്റ് തയാറാക്കുകയും സ്പീഡ് പോസ്റ്റിൽ അയച്ചുനൽകുകയും ചെയ്തു. സർട്ടിഫിക്കറ്റ് ലഭിച്ച വിക്ടർ ജെയിംസ് നഗരസഭാ ജനന--മരണ സബ് രജിസ്ട്രാർ ടി.കെ. പത്മകുമാറിെൻറ ആത്മാർഥതയെയും കാര്യക്ഷമതയെയും അനുമോദിച്ച് മേയർ വി.കെ. പ്രശാന്തിന് കത്തയച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.