നാൽപത് വർഷങ്ങൾക്ക് ശേഷം അവർ ചെമ്പക മരത്തണലിൽ ഒത്തുകൂടി

കിളിമാനൂർ: നാൽപത് വർഷങ്ങൾക്ക് ശേഷം അവർ അതേ ചെമ്പക മരത്തിന് ചുവട്ടിൽ അവർ വീണ്ടും ഒത്തുകൂടി. ഒപ്പം ഒരേ ബഞ്ചിൽ കൂടെ ഇരുന്നു പഠിച്ചവരിൽ ചിലർ മരണപ്പെട്ടു എന്ന യാഥാർഥ്യം അവരോരുത്തരും അറിഞ്ഞതും അപ്പോൾ മാത്രമാണ്. ആ ദുഃഖം മനസ്സാൽ ഏറ്റുവാങ്ങുമ്പോഴും ബാക്കിയുള്ളവർ ആരൊക്കെയെന്ന ചിന്തയായിരുന്നു വാർധക്യത്തി​െൻറ പടിവാതിലിൽ എത്തിയ ഓരോ മനസ്സിലും. രാജാരവി വർമയുടെ പേരിലുള്ള കിളിമാനൂർ ആർ.ആർ.വി ബോയ്സ് വൊക്കേഷണൽ ഹയർ സെക്കൻഡൻറി സ്കൂളിൽ ശനിയാഴ്ച വൈകീട്ട് കൂടിയ പൂർവ വിദ്യാർഥിസംഗമം നാൽപതാണ്ടി​െൻറ ഓർമ പുതുക്കുന്നതിനൊപ്പം അകാലത്തിൽ പൊലിഞ്ഞവരെക്കുറിച്ചുള്ള അനുസ്മരണം കൂടിയായി. പൂർവവിദ്യാർഥി സംഗമമായ 'ചിത്രരഥ' ത്തി​െൻറ ആദ്യ സംഗമം നാൽപതാണ്ടി​െൻറ ഓർമപുതുക്കലിനൊപ്പം വേദനകളുടെ നിമിഷങ്ങൾ കൂടിയായി. ആർ.ആർ.വി.ബി.വി.എച്ച്.എസി​െൻറ നൂറാം വാർഷികത്തി​െൻറ മുന്നൊരുക്കമായാണ് പൂർവ വിദ്യാർഥി കൂട്ടായ്മ സംഘടിപ്പിക്കുന്നത്. ഇതി​െൻറ ആദ്യ കൂടിച്ചേരലാണ് ശനിയാഴ്ച സ്കൂളിൽ ചേർന്നത്.1978--79 വർഷത്തെ പത്താംക്ലാസ് ഇ ഡിവിഷനിലെ വിദ്യാർഥികളാണ് ഒത്തുകൂടിയത്. സ്കൂൾ പി.ടി.എ പ്രസിഡൻറ് വി.ഡി രാജീവ് ഉദ്ഘാടനം ചെയ്തു. 'ചിത്രരഥം' ചെയർമാൻ കെ.ജി പ്രിൻസ്‌, വൈസ് പ്രസിഡൻറ് രതീഷ് പോങ്ങനാട്, പൂർവവിദ്യാർഥി കെ. ബാബു, വി.എച്ച്.എസ്.സി പ്രിൻസിപ്പൽ വി.ആർ സാബു, വി.എച്ച്.എസ്.ഇ സ്റ്റാഫ് സെക്രട്ടറി കെ.ജി. തകിലൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.