ആറ്റിങ്ങല്‍: നിലയ്ക്കാമുക്ക് വക്കം ഖാദര്‍ അസോസിയേഷന്‍ ആന്‍ഡ് റിസര്‍ച് ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ മുന്‍ സ്പീക്കറും സി.പി.എം മുന്‍ ജില്ലാ കമ്മിറ്റി അംഗവുമായിരുന്ന വര്‍ക്കല രാധാകൃഷ്ണന്‍, മുന്‍ വക്കം പഞ്ചായത്ത് പ്രസിഡൻറും സര്‍ക്കിള്‍ സഹകരണ യൂനിയന്‍ ചെയര്‍മാനുമായിരുന്ന വക്കം നടരാജന്‍ എന്നിവരെ അനുസ്മരിച്ചു. ബി. സത്യന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ആറ്റിങ്ങല്‍ ഏരിയ സെക്രട്ടറി എസ്. ലെനിന്‍ അധ്യക്ഷതവഹിച്ചു. ലോക്കല്‍ സെക്രട്ടറി ഡി. അജയകുമാര്‍, ചിറയിന്‍കീഴ് താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി കെ. രാജേന്ദ്രന്‍, വക്കം പഞ്ചായത്ത് വൈസ് പ്രസിഡൻറ് ന്യൂട്ടണ്‍ അക്ബര്‍, സ്ഥിരംസമിതി അധ്യക്ഷൻ ബി. നൗഷാദ്, പിറവി കൂട്ടായ്മ പ്രസിഡൻറ് ബി.എന്‍. സൈജുരാജ്, അസോസിയേഷന്‍ പ്രസിഡൻറ് എ. നസീമാബീവി, ട്രഷറര്‍ എ. ഫൗസി എന്നിവര്‍ സംസാരിച്ചു. ബാലസംഘം സംസ്ഥാനതല മെംബര്‍ഷിപ് വിതരണോദ്ഘാടനം ആറ്റിങ്ങല്‍: ശാസ്ത്രീയചിന്തയും ചരിത്രബോധവുമുള്ള തലമുറയായി വളരാന്‍ കുട്ടികളെ പ്രാപ്തമാക്കണമെന്ന് കവി കുരീപ്പുഴ ശ്രീകുമാര്‍. ബാലസംഘം സംസ്ഥാനതല മെംബര്‍ഷിപ് വിതരണോദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബാലസംഘം സംസ്ഥാന പ്രസിഡൻറ് ദിഷ്ണ പ്രസാദ് അധ്യക്ഷതവഹിച്ചു. സംസ്ഥാന കണ്‍വീനര്‍ പ്രകാശന്‍ മാസ്റ്റര്‍ , ചിറയിന്‍കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ആര്‍. സുഭാഷ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറ് എ. ഷൈലജാബീഗം, ബാലസംഘം ജില്ലാ സെക്രട്ടറി അജയ് അശോക്, പ്രസിഡൻറ് വിഷ്ണുരാജ്, കണ്‍വീനര്‍ ആര്‍. രാജു, ന്യൂട്ടണ്‍ അക്ബര്‍ എന്നിവര്‍ സംസാരിച്ചു. സംസ്ഥാന സെക്രട്ടറി ബിബിന്‍ രാജ് സ്വാഗതവും ഏരിയ കണ്‍വീനര്‍ പഞ്ചമം സുരേഷ് നന്ദിയും പറഞ്ഞു. മതവിജ്ഞാന സദസ്സും ദുആ സമ്മേളനവും ഏഴിന് ആരംഭിക്കും ആറ്റിങ്ങല്‍: ആലംകോട് മുസ്ലിം ജമാഅത്ത് മതവിജ്ഞാന സദസ്സും ദുആസമ്മേളനവും ഏഴിന് ആരംഭിക്കും. വൈകീട്ട് ഏഴിന് പാണക്കാട് ഹമീദലി ഷിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ചീഫ് ഇമാം ഷിഹാബുദ്ദീന്‍ ഫൈസിയെ ആദരിക്കും. എട്ടിന് വൈകീട്ട് ഏഴിന് അബൂറബീഅ് സദഖത്തുല്ല മൗലവിയും ഒമ്പതിന് എച്ച്. ഇസ്സുദ്ദീന്‍ കാമില്‍ സഖാഫിയും 10ന് ഡോ.പി.എ. മുഹമ്മദ് കുഞ്ഞ് സഖാഫിയും 11ന് സിറാജുദ്ദീന്‍ ഖാസിമി പത്തനാപുരവും പ്രഭാഷണം നടത്തും. 12ന് വൈകീട്ട് ഏഴിന് ഇബ്രാഹിമുല്‍ ഖലീലുല്‍ ബുഖാരി തങ്ങള്‍ ദുആ സമ്മേളനത്തിന് നേതൃത്വം നല്‍കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.