നെടുമങ്ങാട് നഗരസഭയിൽ പ്ലാസ്​റ്റിക് ശേഖരണത്തിന് തുടക്കമായി

നെടുമങ്ങാട്: നഗരസഭയുടെ കീഴിൽ പ്രവർത്തിക്കുന്ന ഹരിതകർമസേനയുടെ നേതൃത്വത്തിൽ പ്രവർത്തനം ആരംഭിച്ച പ്ലാസ്റ്റിക് സംസ്കരണ കേന്ദ്രത്തി​െൻറ ഉദ്ഘാടനം സി. ദിവാകരൻ എം.എൽ.എ നിർവഹിച്ചു. കല്ലമ്പാറയിൽ ആരംഭിച്ച പ്ലാസ്റ്റിക് പരിപാലന യൂനിറ്റിലേക്ക് വീടുകളിലും കടകളിലും നിന്നും ശേഖരിക്കുന്ന പ്ലാസ്റ്റിക് എത്തിച്ച് എം.ആർ.എഫ് മെറ്റീരിയൽ റിക്കവറി സംവിധാനത്തിലൂടെ ഉപയോഗയോഗ്യമാക്കും. ഇവ ക്ലീൻകേരള കമ്പനിക്ക് കൈമാറും. നഗരസഭയിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ നഗരസഭ ചെയർമാൻ ചെറ്റച്ചൽ സഹദേവൻ അധ്യക്ഷതവഹിച്ചു. വൈസ് ചെയർമാൻ ലേഖാ വിക്രമൻ, ആര്യോഗ്യ സ്ഥിരംസമിതി അധ്യക്ഷൻ ഹരികേശൻ നായർ, ആർ. മധു, ടി.ആർ. സുരേഷ്, റഹിയാനത്ത് ബീവി, ജെ. കൃഷ്ണകുമാർ, ഗീതാകുമാരി, ബി. സതീശൻ, ടി. അർജുനൻ, മുനിസിപ്പൽ സെക്രട്ടറി ബീന എസ്. കുമാർ ഹരിതകർമസേന കൺവീനർ എസ്. േപ്രംരാജ് എന്നിവർ സംസാരിച്ചു. നഗരഹസഭ ഹരിതചട്ട പ്രഖ്യാപനത്തിനുശേഷം പ്ലാസ്റ്റിക് ഉപയോഗത്തിനെതിരെ കർശനനടപടികൾ സ്വീകരിച്ചുവരികയാണെന്ന് സെക്രട്ടറി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.