അഗ്​നിരക്ഷാസേന രക്ഷപ്പെടുത്തി

കിളിമാനൂര്‍: ആഴമേറിയ കിണർ വൃത്തിയാക്കി തിരികെ കയറുന്നതിനിടെ കാല്‍വഴുതി വീണയാളെ . വെള്ളല്ലൂര്‍ പാളയം മണ്ണൂര്‍കോണത്തു വീട്ടില്‍ ജയകുമാര്‍ (52) ആണ് കിണറ്റില്‍ വീണത്. കഴിഞ്ഞദിവസം ഉച്ചക്ക് ഒന്നരക്കായിരുന്നു സംഭവം. കുടുംബവീടായ മണ്ണൂര്‍കോണത്തുവീട്ടിലെ കിണര്‍ വൃത്തിയാക്കി തിരികെ കയറുന്നതിനിടെ കാല്‍വഴുതി കിണറ്റിലേക്ക് വീഴുകയായിരുന്നു. തുടര്‍ന്ന്, ആറ്റിങ്ങലില്‍ നിന്നെത്തിയ അഗ്നിരക്ഷാസേന സംഘത്തിലെ ഫയര്‍മാന്‍ അരുണ്‍മോഹന്‍ കിണറ്റിലിറങ്ങി വല ഉപയോഗിച്ച് ജയകുമാറിനെ കരക്കെത്തിക്കുകയായിരുന്നു. വീഴ്ചയുടെ ആഘാതത്തില്‍ ജയകുമാറി​െൻറ കാലിന് പൊട്ടലേറ്റിട്ടുണ്ട്. ഫയര്‍‌സ്റ്റേഷന്‍ അസിസ്റ്റൻറ് വിപിന്‍ലാലി​െൻറ നേതൃത്വത്തില്‍, ലീഡിങ് ഫയര്‍മാന്‍മാരായ ഹരീഷ്‌ കുമാര്‍, സജിത്ത് ലാല്‍ ഫയര്‍മാന്‍മാരായ സനില്‍കുമാർ, മനു.വി നായര്‍, സന്തോഷ്, വിജയകുമാര്‍, സുല്‍ഫിക്കര്‍, ഷൈന്‍ ജോണ്‍, സുരേഷ്‌കുമാര്‍ തുടങ്ങിയവര്‍ രക്ഷാ പ്രവര്‍ത്തനത്തില്‍ പങ്കാളിയായി. പരിക്കേറ്റ ജയകുമാറിനെ ഫയര്‍ഫോഴ്‌സ് ആംബുലന്‍സില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.