തിരുവനന്തപുരം: അഞ്ചുവർഷത്തിലധികമായി ജോലിക്ക് ഹാജരാകാത്ത 144 പേരെ കെ.എസ്.ആർ.ടി സിയിൽനിന്ന് പിരിച്ചുവിട്ടു. ഇവരിൽ കണ്ടക്ടർമാരും ഡ്രൈവർമാരും മെക്കാനിക്കൽ ജീവനക്കാരും ഉൾപ്പെടുന്നുണ്ട്. കഴിഞ്ഞ 27ന് 450 ജീവനക്കാരെ പുറത്താക്കിയിരുന്നു. ഇതിനു പിന്നാലെയാണ് 144 പേരെ കൂടി പുറത്താക്കിയത്. ദീർഘകാലമായി അവധിയിൽ തുടരുന്നവർക്കെതിരെ പുറത്താക്കാനുള്ള നടപടി രാജമാണിക്യം എം.ഡിയായിരിക്കെയാണ് ആരംഭിച്ചത്. ടോമിൻ തച്ചങ്കരി എം.ഡിയായതോടെ നടപടികൾ വേഗത്തിലാക്കി. തുടർന്ന് ദീർഘകാലമായി ജോലിക്കു ഹാജരാകാത്തവരുടെ കണക്കെടുത്തിരുന്നു. നോട്ടീസ് നൽകിയ ശേഷം പിരിച്ചുവിടലിനും അധികം താമസമുണ്ടായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.