ബാലരാമപുരം: എസ്.എസ്.എൽ.സി പരീക്ഷയിൽ മികച്ചവിജയം നേടിയ കുട്ടികൾക്ക് വഴികാട്ടിയായി അധ്യാപകരെത്തി. കെ.എസ്.ടി.എ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബാലരാമപുരം, കാട്ടാക്കട, പാറശ്ശാല, നെയ്യാറ്റിൻകര ഉപജില്ലകളിലെ വിജയികൾക്കും രക്ഷിതാക്കൾക്കും വേണ്ടിയാണ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ കരിയർ ഗൈഡൻസ് പരിപാടി സംഘടിപ്പിച്ചത്. നെയ്യാറ്റിൻകര നഗരസഭാധ്യക്ഷയും അധ്യാപികയുമായ ഡബ്ല്യൂ.ആർ. ഹീബ ഉദ്ഘാടനം ചെയ്തു. ഉപജില്ലാ സെക്രട്ടറി ടി. അജികുമാർ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡൻറ് എം.എസ്. പ്രശാന്ത്, ജില്ലാ ജോയൻറ് സെക്രട്ടറി ആർ. വിദ്യാവിനോദ്, പി.ടി.എ പ്രസിഡൻറ് ടി. അനിൽകുമാർ, പി.ടി. ശശികല എന്നിവർ സംസാരിച്ചു. അക്കാദമിക് കൗൺസിൽ കൺവീനർ എസ്.ജെ. സാബു നന്ദി പറഞ്ഞു. അധ്യപകരായ കെ.എസ്. ദിനിൽ, എ. ഷിഹാബ്, പി.കെ. മണിശങ്കർ എന്നിവർ ക്ലാസെടുത്തു. 250ലേറെ കുട്ടികളും രക്ഷിതാക്കളും പങ്കെടുത്തു. photo: balaramapuram1 jpg, balaramapuram2 jpg കെ.എസ്.ടി.എ കരിയർ ഗൈഡൻസ് നഗരസഭാധ്യക്ഷ ഡബ്ല്യൂ.ആർ. ഹീബ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.