വെള്ളറട സര്‍ക്കാര്‍ കല്യാണമണ്ഡപം ശാപമോഷത്തിലേക്ക്...

വെള്ളറട: രണ്ടുപതിറ്റാണ്ടുകാലം ആരും തിരിഞ്ഞുനോക്കാത്ത വെള്ളറട സര്‍ക്കാര്‍ കല്യാണമണ്ഡപം ശാപമോഷം നേടുന്നു. 20 വര്‍ഷം മുമ്പ് നിർമാണം പൂര്‍ത്തിയാകാറായ ഓഡിറ്റോറിയത്തി​െൻറ പ്രവൃത്തി കള്ളപരാതിയിലൂടെ പ്രദേശത്തേ സ്വകാര്യ ഓഡിറ്റോറിയ ഉടമകൾ തടഞ്ഞിരുന്നു. വെള്ളറടയിലെ ആനപ്പാറയില്‍ 24 വര്‍ഷം മുമ്പ് പൂര്‍ത്തിയാക്കിയശേഷം ഉപേക്ഷിക്കപ്പെട്ട വനംവകുപ്പി​െൻറ കല്യാണ മണ്ഡപത്തി​െൻറ നവീകരണമാണ് പൂര്‍ത്തിയായത്. 500 പേര്‍ക്ക് ഇരിക്കാവുന്ന ഹാള്‍, 350 പേര്‍ക്കുള്ള സദ്യാലയം, ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ക്കാവശ്യമായ വിശ്രമമുറികൾ എന്നിവ ഉൾപ്പെടുന്നതാണ് ഓഡിറ്റോറിയം. വനംമന്ത്രി കെ. രാജുവി​െൻറ നേരിട്ടുള്ള ഇടപടലിലൂടെയാണ് മണ്ഡപത്തി​െൻറ പ്രവൃത്തി പൂർത്തിയായത്. 17 ലക്ഷം രൂപ അനുവദിച്ച മന്ത്രി അടിയന്തര പൂര്‍ത്തീകരണ നിർദേശവും നല്‍കി. കാലങ്ങള്‍ക്ക് മുമ്പ് പണി പൂര്‍ത്തീകരണത്തിലേക്ക് കടക്കുന്നതിനിടെയുണ്ടായ അനാവശ്യ അഴിമതിയാരോപണങ്ങളും വിജിലന്‍സ് അന്വേഷണങ്ങളുംമൂലം നിർമാണം നിർത്തിവെക്കാൻ ബന്ധപ്പെട്ടവര്‍ നിര്‍ബന്ധിതരായി. സമീപത്തെ സ്വകാര്യ ഓഡിറ്റോറിയങ്ങള്‍ക്ക് 40,000 രൂപ മുതലാണ് വാടക. അതേസമയം സര്‍ക്കാര്‍ ഓഡിറ്റോറിയത്തി​െൻറ വാടക 10,000 രൂപ മാത്രമാണ്. ചിത്രം nirmabam purthiyaya vanam vakupinte aditoriam jpg നിർമാണം പൂര്‍ത്തിയാക്കിയ ആനപ്പാറയിലെ വനംവകുപ്പി​െൻറ ഒാഡിറ്റോറിയം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.