ചിക്കൻ പോക്സും ത്വഗ്​രോഗങ്ങളും പടരുന്നു; സർക്കാർ ആശുപത്രികളിൽ പ്രതിരോധ മരുന്ന് കിട്ടാനില്ല

നെയ്യാറ്റിൻകര: വേനൽച്ചൂട് കനത്തതോടെ ചിക്കൻപോക്സും ചർമരോഗങ്ങളും പടർന്ന് പിടിക്കുന്നു. സർക്കാർ ആശുപത്രികളിൽ പ്രതിരോധ മരുന്നില്ലാത്തത് കാരണം രോഗികൾ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കുന്നു. നെയ്യാറ്റിൻകര താലൂക്കി​െൻറ വിവിധ പ്രദേശങ്ങളിലാണ് ചിക്കൻപോക്സ് വ്യാപകമായി പടർന്നുപിടിക്കുന്നത്. എന്നാൽ, സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടുന്നതിനാൽ ആരോഗ്യ വകുപ്പി​െൻറ കണക്കുകളിൽ ചിക്കൻ പോക്സി​െൻറ കൃത്യമായ കണക്കില്ല. മരുന്നില്ലാതെ രോഗികളും ബുദ്ധിമുട്ടിലാകുന്നു. ബാലരാമപുരം, നെയ്യാറ്റിൻകര തുടങ്ങിയ ഭാഗങ്ങളിൽ വ്യാപകമായി ചിക്കൻ പോക്സ് ഉൾെപ്പടെയുള്ള ത്വഗ്രോഗങ്ങൾ പടരുന്നുണ്ട്. വേനൽ കനത്തതോടെ രോഗികളുടെ എണ്ണത്തിലും വർധനയുണ്ടായി. വിവിധ രോഗങ്ങൾക്ക് പ്രതിരോധ മരുന്ന് നൽകുമ്പോഴും ചിക്കൻപോക്സിന് വാക്സിൻ നൽകാതെ ആരോഗ്യവകുപ്പ് ഒഴിഞ്ഞുമാറുന്നതായും നാട്ടുകാർ ആരോപിക്കുന്നു. പ്രത്യേക തരം വൈറസ് മുഖേന വായുവിലൂടെയാണ് ചിക്കൻപോക്സ് പകരുന്നത്. സാധാരണ ഗതിയിൽ ഒരാൾക്ക് ഒരു പ്രാവശ്യമേ ഈ രോഗം വരൂ എന്നാണ് ധാരണയെങ്കിലും പ്രതിരോധ ശേഷി കുറഞ്ഞവർക്ക് വീണ്ടും വരാൻ സാധ്യതയുണ്ട്. അണുബാധയേറ്റവർക്ക് രണ്ടാഴ്ചക്കുള്ളിൽ രോഗം പകരാം. ഗർഭിണികൾ ഈ രോഗത്തെ കൂടുതൽ ശ്രദ്ധിക്കണം. ഗർഭസ്ഥ ശിശുവിന് തലച്ചോർ, കരൾ എന്നിവയെ ബാധിക്കാൻ സാധ്യതയുണ്ട്. ചിക്കൻ പോക്സ് വരാതിരിക്കാനുള്ള വാക്സിൻ നിലവിലുണ്ടെങ്കിലും വലിയ വിലയായത് കാരണം ബാലരാമപുരം ഉൾെപ്പടെയുള്ള സർക്കാർ ആശുപത്രികളിൽ ലഭ‍്യമല്ല. ചിക്കൻപോക്സ് വാക്സിന് ഒരു ഡോസിന് 1500-2500 രൂപയോളം വിലവരും. വിലകൂടുതലായത് കാരണമാണ് സർക്കാർ മറ്റു വാക്സിനെ പോലെ േപ്രാത്സാഹിപ്പിക്കാത്തത്. ഹോമിയോ ആശുപത്രികളെയാണ് ചിക്കൻപോക്സി​െൻറ ചികിത്സക്കായി ഏറെ പേരും ആശ്രയിക്കുന്നത്. പലരും പരമ്പരാഗത ചികിത്സ തേടുന്നത് കാരണം സർക്കാർ ആശുപത്രികളിലും രോഗികളുടെ കൃത്യമായ എണ്ണമില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.