പട്ടികജാതി വിഭാഗങ്ങൾ 14ന്​ രേഖകളുമായി ഹാജരാകണം

തിരുവനന്തപുരം: നഗരസഭയിൽനിന്ന് വിവിധ പദ്ധതികളിലായി ഭവന നിർമാണ ധനസഹായത്തിനായി തെരഞ്ഞെടുത്ത എല്ലാ ഗഡുക്കളും കൈപ്പറ്റാത്ത മുഴുവൻ പട്ടികജാതി വിഭാഗം ഗുണഭോക്താക്കളും 14നകം പാളയത്തെ നഗരസഭ കാര്യാലയത്തിലെ പട്ടികജാതി വികസന ഓഫിസിൽ റേഷൻകാർഡ് (പുതിയത്, പഴയത്) ബാങ്ക് പാസ്ബുക്ക്, ആധാർ കാർഡ് എന്നിവ സഹിതം എത്തണമെന്ന് മേയർ അറിയിച്ചു. ഈ ഗുണഭോക്താക്കളെ ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി നാല് ലക്ഷം രൂപക്ക് ആനുപാതികമായി ബാക്കി ഗഡുക്കൾ അനുവദിച്ചുനൽകും. നിശ്ചിത തീയതിക്കകം എത്താത്ത ഗുണഭോക്താക്കളെ പദ്ധതിയിൽനിന്ന് ഒഴിവാക്കും. തുടർന്ന് ഒരുവിധ ധനസഹായത്തിനും പരിഗണിക്കുകയുമില്ല. മരണപ്പെട്ട ഗുണഭോക്താക്കളുടെ അവകാശികൾ ഹാജരാകണമെന്നും അറിയിപ്പിൽ വ്യക്തമാക്കുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.