കാൾ മാർക്സി​െൻറ 200ാം ജന്മദിനാഘോഷത്തി​െൻറ ഭാഗമായി സെമിനാർ

വിളപ്പിൽ: കാൾ മാർക്സി​െൻറ ഇരുന്നൂറാം ജന്മദിനാഘോഷത്തി​െൻറ ഭാഗമായി വിളപ്പിൽശാല ഇ.എം.എസ് അക്കാദമിയിൽ സംഘടിപ്പിച്ച സെമിനാറി​െൻറ ഉദ്‌ഘാടനം സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി നിർവഹിച്ചു. രണ്ടുദിവസം നീളുന്ന സെമിനാറിൽ 'മാർക്സി​െൻറ ജനാധിപത്യ സങ്കൽപം' വിഷയത്തിൽ എം.എ. ബേബി ക്ലാസെടുത്തു. അക്കാദമി രജിസ്ട്രാർ എ. പ്രതാപചന്ദ്രൻ നായർ അധ്യക്ഷത വഹിച്ചു. പ്രഫ. കെ.എൻ. ഗണേഷ് സ്വാഗതം പറഞ്ഞു. മാർക്സ്, സയൻസ് ആൻഡ് ടെക്‌നോളജി എന്ന വിഷയത്തിൽ സംസ്ഥാന പ്ലാനിങ് ബോർഡ് അംഗം ടി. ജയരാമനും മാർക്സ്, സയൻസ്, ടെക്‌നോളജി ആൻഡ് എൻവയോൺമ​െൻറ് വിഷയത്തിൽ ദിനേശ് അബ്രോളും ക്ലാസെടുത്തു. ഡൽഹി യൂനിവേഴ്സിറ്റിയിലെ പ്രഫ. അമർ ഫാറൂഖി, കണ്ണൂർ യൂനിവേഴ്സിറ്റി വൈസ് ചാൻസലർ പ്രഫ. രവീന്ദ്രൻ ഗോപിനാഥ്, ജെ.എൻ.യുവിലെ പ്രഫ. അർച്ചന പ്രസാദ് എന്നിവർ ഞായറാഴ്ച ക്ലാസെടുക്കും. baby at vellarada
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.