ഏഷ്യൻ കരാ​​േട്ട ചാമ്പ്യൻഷിപ്പിന്​ അമൃതാ വിജയൻ ജപ്പാനി​േലക്ക്​

തിരുവനന്തപുരം: കരാേട്ട അസോസിയേഷൻ ഒാഫ് ഇന്ത്യയുടെ 2018 ലെ ദേശീയ ജൂനിയർ കരാേട്ട ചാമ്പ്യൻഷിപ്പിൽ കേരളത്തിനുവേണ്ടി സ്വർണം നേടിയ വർക്കല സ്വേദശിനി അമൃതാ വിജയൻ ജപ്പാനിൽ നടക്കുന്ന 17ാമത് ഏഷ്യൻ ജൂനിയർ ചാമ്പ്യൻഷിപ്പിൽ പെങ്കടുക്കുന്ന ഇന്ത്യൻ ടീമിൽ ഇടം നേടി ജപ്പാനിലേക്ക്. കരാേട്ട അസോസിയേഷൻ ഒാഫ് ഇന്ത്യയുടെ ദേശീയ ചാമ്പ്യൻഷിപ്പിൽ സ്വർണം നേടുന്ന ആദ്യ മലയാളി വനിതാ താരമാണ് അമൃത വിജയൻ. ജപ്പാനിലെ ഒക്കിനാവയിൽ മേയ് 10 മുതൽ നടക്കുന്ന ചാമ്പ്യൻഷിപ്പിൽ പെങ്കടുക്കാൻ അമൃതാ വിജയൻ മേയ് എട്ടിന് ചെെന്നെയിൽനിന്ന് യാത്ര തിരിക്കും. പിതാവും േകാച്ചുമായ സെൻസായ് വിജയൻ, ദേശീയ താരങ്ങളായ ശ്രീഹരി, അമൽ, മുനീർ, സംസ്ഥാന ചാമ്പ്യനായ ഉണ്ണിക്കുട്ടൻ എന്നിവരുടെ നേതൃത്വത്തിലാണ് പരിശീലനം. സാമ്പത്തിക പ്രശ്നങ്ങളുള്ള അമൃത നിരവധി സംഘടനകളുടെയും കരാേട്ട സ്കൂളുകളുടെയും സഹായത്തോടെയാണ് ജപ്പാനിലേക്ക് പോകുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.