കുടുംബമാണ് ഏറ്റവും പ്രധാനമെന്ന് കരുണാകര ഗുരു പഠിപ്പിച്ചു ^മന്ത്രി കണ്ണന്താനം

കുടുംബമാണ് ഏറ്റവും പ്രധാനമെന്ന് കരുണാകര ഗുരു പഠിപ്പിച്ചു -മന്ത്രി കണ്ണന്താനം *19- ാമത് നവഒലി ജ്യോതിര്‍ദിന സമ്മേളനം രാജ്യസഭ ഉപാധ്യക്ഷന്‍ പി.ജെ. കുര്യന്‍ ഇന്ന് ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം: കുടുംബമാണ് ഏറ്റവും പ്രധാനമെന്ന് ശാന്തിഗിരിയിലൂടെ കരുണാകര ഗുരു പഠിപ്പിച്ചുവെന്ന് കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. നല്ല കുടുംബത്തിലൂടെയാണ് നാം സ്വപ്‌നം കാണേണ്ടത്, ആ സ്വപ്‌നത്തിനാണ് ലോകത്ത് മാറ്റമുണ്ടാക്കാന്‍ കഴിയുന്നതെന്നും ഗുരു പഠിപ്പിച്ചു. ശാന്തിഗിരി ആശ്രമത്തില്‍ നടക്കുന്ന 19- ാമത് നവഒലി ജ്യോതിര്‍ദിന ആഘോഷങ്ങളുടെ ഭാഗമായ സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭക്ഷണം അവകാശമാണെന്ന് പറയുക മാത്രമല്ല, ഗുരു എല്ലാവര്‍ക്കും മൂന്നു നേരം ഭക്ഷണം തയാറാക്കി നല്‍കുകയും ചെയ്തു. ഗുരുവി​െൻറ ഇത്തരം പ്രബോധനങ്ങള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും പിന്നില്‍ ഒരു തത്ത്വശാസ്ത്രമുണ്ട്. ഞാനും നിങ്ങളും ഈ ഭൂമിയിലെ സര്‍വചരാചരങ്ങളും ഒന്നാണെന്ന തത്ത്വശാസ്ത്രം. ഈ മഹാതത്ത്വമാണ് ഇന്നു ലോകം പഠിക്കേണ്ടതെന്നും കണ്ണന്താനം പറഞ്ഞു. ഡി.കെ. മുരളി എം.എല്‍.എ അധ്യക്ഷതവഹിച്ചു. മുല്ലക്കര രത്‌നാകരന്‍ എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തി. ഗാന്ധിസ്മാരകനിധി ചെയര്‍മാന്‍ പ്രഫ. എന്‍. രാധാകൃഷ്ണനെ ചടങ്ങില്‍ ആദരിച്ചു. ബി.ജെ.പി. ഡിപ്പാര്‍ട്മ​െൻറ് ആൻഡ് പ്രോജക്ട്‌സ് അധ്യക്ഷന്‍ അരവിന്ദ് മേനോന്‍ വിശിഷ്ടാതിഥിയായി. നിര്‍ധന രോഗികള്‍ക്കുള്ള വീല്‍ചെയര്‍ മുന്‍ എം.എല്‍.എ എം.എ. വാഹിദ് വിതരണം ചെയ്തു. ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ചൈതന്യ ജ്ഞാനതപസ്വി, ഓര്‍ഗനൈസിങ് സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി, പാളയം ഇമാം മൗലവി വി.പി. സുഹൈബ്, ചലച്ചിത്ര സംവിധായകന്‍ രാജീവ് അഞ്ചല്‍, നടന്‍ കൊല്ലം തുളസി, പ്രഫ. ഡോ. കെ. ഗോപിനാഥപിള്ള, ജി. കലാകുമാരി, വൈ.പി. ശോഭകുമാര്‍, എസ്. രാധാദേവി, ഇ.എ. സലീം, ആര്‍. അനില്‍കുമാര്‍, അഡ്വ.എ.എസ്. അനസ്, ടി. മണികണ്ഠന്‍ നായര്‍, ശരണ്യ എ.എസ്, കെ. ദേവകി, പോത്തന്‍കോട് ബാബു എന്നിവര്‍ സംബന്ധിച്ചു. ശാന്തിഗിരി ആശ്രമം ഇൻറര്‍നാഷനല്‍ ഓപറേഷന്‍സ് ഇന്‍ചാര്‍ജ് സ്വാമി ജനനന്മ ജ്ഞാന തപസ്വി സ്വാഗതവും ആശ്രമം ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ പി.ബി. ചന്ദ്രബാബു നന്ദിയും പറഞ്ഞു. ഞായറാഴ്ച ശാന്തിഗിരി നവഒലി ജ്യോതിര്‍ദിന സമ്മേളനം രാവിലെ 11ന് രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ. കുര്യന്‍ ഉദ്ഘാടനം ചെയ്യും. ശാന്തിഗിരി പ്രതിഭാ പുരസ്‌കാരം നടന്‍ ജയറാമിന് പി.ജെ. കുര്യന്‍ സമ്മാനിക്കും. ശാന്തിഗിരി ഭവന നിർമാണ പദ്ധതി വാസശ്രീയുടെ ഉദ്ഘാടനം സഹകരണ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. സി. ദിവാകരന്‍ എം.എല്‍.എ അധ്യക്ഷതവഹിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.