സർക്കാർ സഹായമില്ല; ഗേ​ാശാലകളിലെ പശുക്കളെ അഴിച്ചുവിട്ട്​ ഗുജറാത്തിൽ പ്രതിഷേധം

പാലൻപുർ (ഗുജറാത്ത്): ഗോശാലകളിലെ പശുസംരക്ഷണത്തിന് സർക്കാർ സഹായം നൽകുന്നില്ലെന്നാരോപിച്ച് ഗുജറാത്തിൽ പശുക്കളെ അഴിച്ചുവിട്ട് പ്രക്ഷോഭം. ബാനസ്കാന്ത ജില്ലയിലെ ദീസയിലാണ് 200ഒാളം പശുക്കളെ അഴിച്ചുവിട്ട് ഗോശാല നടത്തിപ്പുകാർ പ്രതിഷേധമറിയിച്ചത്. അലഞ്ഞുതിരിയുന്ന പശുക്കളെ സംരക്ഷിക്കുന്ന ഗോശാലകളുടെ നടത്തിപ്പുകാരാണ് പ്രതിഷേധം സംഘടിപ്പിച്ചത്. ഇവർക്കെതിരെ ബാനസ്കാന്ത ജില്ല മജിസ്ട്രേറ്റ് കേസെടുത്തു. രണ്ടു വർഷമായി പശുസംരക്ഷണത്തിന് സർക്കാർ സഹായമൊന്നും നൽകുന്നില്ലെന്ന് നടത്തിപ്പുകാർ പറഞ്ഞു. ഇക്കാര്യം സർക്കാറിനെ പലതവണ അറിയിച്ചിരുന്നു. എന്നാൽ, നടപടിയൊന്നുമുണ്ടായില്ലെന്നും അവർ ആരോപിച്ചു. എന്നാൽ, സബ്സിഡി നിരക്കിൽ അരിയും ടാങ്കറുകളിൽ വെള്ളവും എത്തിക്കാൻ സർക്കാർ സന്നദ്ധമാണെന്ന് ഉദ്യോഗസ്ഥർ പറയുന്നു. ദുരിത ബാധിത പ്രദേശമല്ലാത്തതിനാൽ ഇവർക്ക് പണം നൽകാൻ കഴിയില്ലെന്നും അവർ അറിയിച്ചു. ഗുജറാത്തിലെ 97 ഗോശാലകളിലായി പതിനായിരക്കണക്കിന് പശുക്കളുണ്ട്. ഗോവധ നിരോധനമുള്ളതിനാൽ പ്രായമായ പശുക്കളെ നാട്ടുകാർ ഉപേക്ഷിക്കുന്നതാണ് പതിവ്. ഇങ്ങനെ അലഞ്ഞുതിരിയുന്ന പശുക്കളെയാണ് ഗോശാലകളിൽ എത്തിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.