ഹൈമാസ്​റ്റ്​ വിളക്ക്​ സ്ഥാപിക്കുന്നത്​ സർക്കാർ നിയന്ത്രണം മറികടന്ന്​ ​

ശാസ്താംകോട്ട: ഇടനിലക്കാർക്ക് ലക്ഷങ്ങൾ കമീഷനായി ലഭിക്കുന്ന ഹൈമാസ്റ്റ് വിളക്കുകൾ നാടാകെ ഉയരുന്നത് സംസ്ഥാന സർക്കാറി​െൻറ ഇക്കാര്യത്തിലുള്ള കർശനനിയന്ത്രണങ്ങൾ മറികടന്ന്. ഹൈമാസ്റ്റ് വിളക്കുകൾ സ്ഥാപിക്കാൻ അനുമതിനൽകുന്നത് സംബന്ധിച്ച് 2016 ജൂണിൽ സംസ്ഥാന ധനവകുപ്പ് തദ്ദേശ സ്ഥാപന സെക്രട്ടറിമാർക്ക് അയച്ച സർക്കുലർ കാറ്റിൽ പറത്തുകയാണ്. സമ്മർദവും ഭീഷണിയും ഒക്കെയായി തദ്ദേശസ്ഥാപന സെക്രട്ടറിമാരെ വരുതിയിലാക്കാൻ ജനപ്രതിനിധികൾ വിവിധമാർഗങ്ങളാണ് സ്വീകരിക്കുന്നത്. മൂന്ന് ലക്ഷം രൂപക്ക് മേൽ ഒാരോവിളക്കിലും കമീഷൻ ഒഴുകുന്നുണ്ടെന്നാണ് സംസ്ഥാന വിജിലൻസ് ആൻഡ് ആൻറി കറപ്ഷൻ ബ്യൂറോ നടത്തിയ പ്രാഥമികാന്വേഷണത്തിൽ ലഭിച്ച വിവരം. സിഡ്കോ, ആഗ്രോ ഇൻറസ്ട്രീസ് കോർപറേഷൻ എന്നിവ വഴിയാണ് വിളക്കുകൾ വാങ്ങി സ്ഥാപിക്കുന്നതെങ്കിലും കമീഷൻ അർഹതപ്പെട്ട കൈകളിൽ നിർമാതാക്കൾ തന്നെ എത്തിച്ചുകൊടുക്കുമത്രേ. ഇൗ രണ്ട് സർക്കാർ സ്ഥാപനങ്ങൾക്കും വെറും കടലാസ് ജോലികൾ നടത്തുന്ന പേങ്കയുള്ളൂ. ഹൈമാസ്റ്റ് വിളക്കിന് സംസ്ഥാന സർക്കാറോ തദ്ദേശ സ്ഥാപനവകുപ്പോ അടിസ്ഥാനവില നിശ്ചയിച്ചിട്ടില്ലായെന്ന് അഴിമതിക്കുള്ള സാധ്യത വർധിപ്പിക്കുന്നു. ഇക്കാര്യത്തിൽ തദ്ദേശ സ്ഥാപന സെക്രട്ടറിമാർ ഇരുട്ടിലാണ്. ധനവകുപ്പി​െൻറ മാർഗനിർദേശങ്ങൾ ചൂണ്ടിക്കാട്ടി അനുമതി നിഷേധിച്ചാൽ പിന്നെ സെക്രട്ടറി ആ കസേരയിൽ സ്വസ്ഥമായി ഇരിക്കില്ല. ഹൈമാസ്റ്റ് വിളക്കുകൾ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് പഞ്ചായത്തുകളിൽ ലെയ്സൺ ജോലികൾ നിർവഹിക്കാൻ ജനപ്രതിനിധികൾ പ്രത്യേക ജീവനക്കാരെ തന്നെ നിയോഗിച്ചിട്ടുണ്ട്. ഒരു വിളക്കിന് ശരാശരി 3000 രൂപയാണ് പഞ്ചായത്ത് പ്രതിമാസം ഒടുക്കേണ്ട വൈദ്യുതി ചാർജ്. വിളക്കുകൾ പെരുകിയതോടെ ഒാരോ പഞ്ചായത്തി​െൻറയും ഇക്കാര്യത്തിലുള്ള പ്രതിമാസ ബാധ്യത ലക്ഷങ്ങളാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.