അറബിക് അക്കാദമി പ്രവേശനം

കൊല്ലം: മുസ്ലിം അസോസിയേഷൻ അറബിക് അക്കാദമിയിൽ 2018--19 ലേക്കുള്ള പ്രവേശനം ആരംഭിച്ചതായി ഡയറക്ടർ എം.എ. സമദ് അറിയിച്ചു. കാലിക്കറ്റ് സർവകലാശാലയുടെ കീഴിലുള്ള അഫ്ദലുൽ ഉലമ പ്രിലിമിനറി, ദ്വിവത്സര കോഴ്സിലേക്ക് എസ്.എസ്.എൽ.സി പാസായവർക്കും കേരള സർവകലാശാലയുടെ ത്രിവത്സര ബി.എ അറബിക് ഡിഗ്രി കോഴ്സിന് പ്ലസ് ടു പാസായവർക്കും അപേക്ഷിക്കാം. താൽപര്യമുള്ളവർ ഓഫിസുമായി ബന്ധപ്പെടണം. ഫോൺ: 0474 -2719488, 9947272413. തെരുവുനായ്ക്കള്‍ കോഴികളെ കടിച്ചുകൊന്നു ഓച്ചിറ: കുതിരപന്തിയിൽ തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമാകുന്നു. കൂട്ടത്തോടെ എത്തിയ നായ്ക്കൾ കൂട് തകര്‍ത്ത് കർഷക​െൻറ 80തോളം മുട്ടക്കോഴികളെ കടിച്ചുകൊന്നു. തഴവ, കുതിരപന്തി പണയില്‍ രാഘവന്‍പിള്ളയുടെ കോഴികളെയാണ് കൊന്നത്. വ്യാഴാഴ്ച പുലര്‍ച്ചെ അഞ്ചോടെയാണ് സംഭവം. എൻ.എസ്. വിജയന് പുരസ്കാരം കൊല്ലം: കരാത്തെ ഒാഫ് ജപ്പാൻ ഫെഡറേഷൻ ഇൻറർനാഷനൽ ഇന്ത്യ, കിബാക്കൻ കരാട്ടെ ഷോട്ടോകാൻ, ഗെരിക്കൻ ഷോട്ടോക്കാൻ കരാത്തെ ക്ലബ് എന്നിവ സംയുക്തമായി ഏർപ്പെടുത്തിയ രാഷ്ട്രസേവാ പുരസ്കാരത്തിന് എൻ.എസ്. വിജയൻ അർഹനായി. 25,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്കാരം 13ന് രാവിലെ പത്തിന് കൊല്ലം ക്രിസ്തുരാജ് ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ മുന്നാക്ക വികസന കോർപറേഷൻ ചെയർമാൻ ആർ. ബാലകൃഷ്ണപിള്ള സമ്മാനിക്കും. പ്രവാസികളുടെ ഉന്നമനം, മത്സ്യത്തൊഴിലാളി ക്ഷേമം, നാഷനൽ ഹൈവേ വികസനത്തിന് വേണ്ടിയുള്ള പ്രവർത്തനം, കായൽ സംരക്ഷണം, പരിസ്ഥിതി പ്രവർത്തനം എന്നിവയിലെ സംഭാവനകൾ പരിഗണിച്ചാണ് പുരസ്കാരം നൽകുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.