ഒറ്റക്കല്ലിൽ കാട്ടാന കൃഷി നശിപ്പിച്ചു

പുനലൂർ: ഒറ്റക്കൽ റെയിൽവേ സ്റ്റേഷൻ ഭാഗത്ത് കാട്ടാനയിറങ്ങി വ്യാപകമായി കൃഷിനശിപ്പിച്ചു. ബുധനാഴ്ച രാത്രി 11 ഒാടെയാണ് ആനക്കൂട്ടം കൃഷിയിടത്തിലെത്തിയത്. ഈ ഭാഗത്തുള്ള പലരുടേയും കൃഷികൾ നശിപ്പിച്ചു. വാഴ, റബർ, കുരുമുളക് തുടങ്ങിയ കൃഷികളാണ് പിഴുതും ഒടിച്ചും കൂടുതലായി നശിപ്പിച്ചത്. കുന്നുതറ വീട്ടിൽ കെ.എൻ. സൈമണി​െൻറ പുരയിടത്തിലാണ് കൂടുതൽ നാശം വരുത്തിയത്. ആനയുടെ ആക്രമണം ഭയന്ന് പലരും പുറത്തിറങ്ങിയില്ല. പുലർച്ചെ ആനകൾ കാട്ടിലേക്ക് മടങ്ങിയതോടെയാണ് ഈ ഭാഗത്തുള്ളവർക്ക് ആശ്വാസമായത്. ഈ മേഖലയിൽ വന്യമൃഗങ്ങൾ കൃഷിയിടങ്ങളിൽ ഇറങ്ങാതിരിക്കാനുള്ള സൗരോർജവേലി സ്ഥാപിക്കാൻ വനംവകുപ്പ് തയാറാകാത്തതാണ് മൃഗങ്ങളുടെ ഉപദ്രവം നിരന്തരം ഉണ്ടാകുന്നത്. അമിതചോർച്ച; കറവൂർ കനാൽപാലം ഭീഷണിയിൽ പുനലൂർ: മതിയായ അറ്റകുറ്റപ്പണി ഇല്ലാത്തതിനാൽ കല്ലട ജലസേചന പദ്ധതിയുടെ വലതുകര മെയിൻ കനാലിലെ കറവൂർ നീർപാലം അപകടനിലയിൽ. പാലത്തി​െൻറ പലഭാഗത്തും വിള്ളൽ വീണ് വെള്ളം പൊട്ടിയൊലിക്കുന്നത് താഴെയുള്ള അച്ചൻകോവിൽ റോഡി​െൻറ നാശത്തിനും ഇടയാക്കുന്നു. 150 മീറ്ററോളം നീളമുള്ളതാണ് ഈ പാലം. കനാലിൽ ചെറിയ അളവിൽ വെള്ളം തുറന്നുവിട്ടാൽപോലും പാലത്തിൽ ചോർച്ച ഉണ്ടാകുന്നു. പലയിടത്തും കോൺക്രീറ്റ് പൊളിഞ്ഞ് കമ്പിയടക്കം തുരുമ്പെടുത്തിട്ടുണ്ട്. പാഴ്മരങ്ങളും കിളിച്ചിട്ടുണ്ട്. എല്ലാവർഷവും വെള്ളം തുറക്കുംമുമ്പ് പ്രധാന നിർപാലങ്ങളിൽ അറ്റകുറ്റപ്പണി ചെയ്യാറുണ്ടെങ്കിലും കറവൂർ പാലത്തിൽ എന്തെങ്കിലും കാട്ടിക്കൂട്ടുകയാണ് പതിവ്. 40 വർഷത്തോളം പഴക്കമുള്ളതിനാൽ പാലം പൂർണമായി അറ്റകുറ്റപ്പണി ചെയ്താലെ ചോർച്ച പരിഹരിക്കാൻ കഴിയുക‍യുള്ളൂ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.