തിരുവനന്തപുരം: ശ്രീ ചിത്തിരതിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജിയുടെ 34ാമത് വാർഷിക ബിരുദദാന ചടങ്ങ് അച്യുതമേനോൻ സെൻറർ ഫോർ ഹെൽത്ത് സയൻസസ് സ്റ്റഡീസ് ഓഡിറ്റോറിയത്തിൽ ശനിയാഴ്ച നടക്കും. ഡി.എം, എം.സി.എച്ച്, പോസ്റ്റ്് ഡോക്ടറൽ ഫെലോഷിപ്, ന്യൂറോളജി, കാർഡിയോളജി വിഭാഗങ്ങളിലെ പോസ്റ്റ് ഡോക്ടറൽ സർട്ടിഫിക്കറ്റ് കോഴ്സുകൾ, പിഎച്ച്.ഡി, മാസ്റ്റർ ഓഫ് പബ്ലിക് ഹെൽത്ത്, എം.ഫിൽ, എം.എസ് േപ്രാഗ്രാമുകൾ തുടങ്ങിയവ പൂർത്തിയാക്കിയവർ ചടങ്ങിൽ ബിരുദം സ്വീകരിക്കും. ടാറ്റാ സൺസ് ആൻഡ് ഗ്രൂപ് ചെയർമാൻ നടരാജൻ ചന്ദ്രശേഖത ബിരുദദാനപ്രസംഗം നടത്തും. മുൻ കാബിനറ്റ് സെക്രട്ടറിയും ശ്രീചിത്രാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിഡൻറുമായ കെ.എം. ചന്ദ്രശേഖർ അധ്യക്ഷത വഹിക്കും. പാലിയം ഇന്ത്യയുടെ ചെയർമാനായ ഡോ. എം.ആർ. രാജഗോപാൽ വിശിഷ്ടാതിഥിയായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.