ജില്ലയിൽ 1008.84 ഹെക്ടറിൽ നീർത്തട പദ്ധതികൾ നടപ്പാക്കി

തിരുവനന്തപുരം: ജില്ലയിൽ കഴിഞ്ഞ വർഷം 1008.84 ഹെക്ടറിൽ വിവിധ നീർത്തട വികസന പദ്ധതികൾ നടപ്പാക്കിയതായി ജില്ല മണ്ണുസംരക്ഷണ ഓഫിസർ ആർ. പ്രദീപ് കുമാർ അറിയിച്ചു. 3.32 കോടി രൂപ ഇതിനായി ചെലവഴിച്ചു. മണ്ണ് -ജല സംരക്ഷണ പ്രവർത്തനങ്ങളിലൂടെ കാർഷിക മേഖലയിൽ കൂടുതൽ മെച്ചപ്പെട്ട ഉൽപാദനമാണ് വകുപ്പ് ലക്ഷ്യംവെക്കുന്നത്. പദ്ധതി നടപ്പാക്കിയതിലൂടെ തലസ്ഥാന ജില്ലയുടെ കാർഷിക ഉൽപാദന മേഖലയിൽ പ്രകടമായ വ്യത്യാസം കൈവന്നതായും അദ്ദേഹം പറഞ്ഞു. ജില്ലയിലെ ഈരാറ്റിൽ, ആലച്ചക്കോണം, വേങ്കോട്, കോവില്ലൂർ എന്നിവ ഉൾപ്പെടെ പതിമൂന്നോളം നീർത്തടങ്ങളാണ് പദ്ധതിയിൽ കഴിഞ്ഞവർഷം ഉൾപ്പെടുത്തിയിരുന്നത്. അടുത്ത സാമ്പത്തികവർഷത്തിൽ കൂടുതൽ പ്രദേശങ്ങളിൽ പദ്ധതി നടപ്പാക്കുമെന്നും ജില്ലാ മണ്ണ് സംരക്ഷണ ഓഫിസർ അറിയിച്ചു. യു.എസ്.ടി ഗ്ലോബലിന് രണ്ട് ഗോൾഡൻ ഗ്ലോബ് ടൈഗേഴ്‌സ് പുരസ്‌കാരങ്ങൾ തിരുവനന്തപുരം: ആഗോള തലത്തിൽ ഡിജിറ്റൽ സാങ്കേതിക സേവനങ്ങൾ പ്രദാനം ചെയ്യുന്ന സ്ഥാപനമായ യു.എസ്.ടി ഗ്ലോബൽ ഗോൾഡൻ ഗ്ലോബ് ടൈഗേഴ്‌സ് അവാർഡ്‌സ് 2018ൽ രണ്ട് പുരസ്‌കാരങ്ങൾ കരസ്ഥമാക്കി. എക്സലൻസ് ഇൻ ബിസിനസ് ലീഡർഷിപ്, എക്സലൻസ് ഇൻ ബിസിനസ് ഇന്നവേഷൻ എന്നീ പുരസ്‌കാരങ്ങൾ മലേഷ്യയിലെ കോലാലംപൂരിൽവെച്ച് കമ്പനി ഏറ്റുവാങ്ങി. യു.എസ്.ടി ഗ്ലോബലി​െൻറ ബിസിനസ് പരിശീലനങ്ങൾ, നൂതന ഓപറേഷനുകൾ, സാങ്കേതിക സംവിധാനങ്ങളിലെ നവീകരണം, അതിനൂതനമായ സി.എസ്.ആർ പ്രവർത്തനങ്ങൾ ഉപഭോക്താക്കൾക്ക് പ്രദാനം ചെയ്യുന്ന മൂല്യമേറിയ സേവനങ്ങൾ, നിരന്തരവും ക്രിയാത്മകവുമായ ആശയവിനിമയത്തിലുള്ള വിശ്വാസം എന്നിവയെല്ലാം പരിഗണിച്ചാണ് പുരസ്‌കാരത്തിനായി തെരഞ്ഞെടുത്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.