തെക്കൻ കുരിശുമല യുവജനവർഷ കർമപദ്ധതികൾക്ക്​ തുടക്കം

കുരിശുമല: ആഗോള കത്തോലിക്കാസഭ യുവജനവർഷമായി ആചരിക്കുന്ന പശ്ചാത്തലത്തിൽ തെക്കൻ കുരിശുമല തീർഥാടന കേന്ദ്രത്തിൽ യുവജനവർഷ കർമപദ്ധതികൾക്ക് തുടക്കമായി. സംഗമവേദിയിൽനിന്ന് നെറുകയിലേക്ക് നടത്തിയ വിശ്വാസ തീർഥാടനത്തിലും ദിവ്യബലിയിലും നൂറുകണക്കിന് പേർ പെങ്കടുത്തു. ഒരു വർഷം നീണ്ടുനിൽക്കുന്ന കർമപദ്ധതികളും പ്രകാശനം ചെയ്തു. ഞായറാഴ്ച പുലർച്ചെ മുതൽ നെയ്യാറ്റിൻകര രൂപതയിലെ വിവിധ ഇടവകളിൽനിന്ന് നിരവധിപേർ എത്തി. വൈകീട്ട് മൂന്നിന് നടന്ന ആഘോഷമായ ദിവ്യബലിയിൽ റവ. ഫാ. പ്രദീപ് ആേൻറാ മുഖ്യകാർമികനായി ഫാ. ജോഷി രഞ്ജൻ, ഫാ. രതീഷ് മാർക്കോസ് എന്നിവർ സഹകാർമികരായി. തുടർന്ന് യുവജനങ്ങൾ വിശ്വാസപ്രഖ്യാപനവും നടത്തി. വൈകീട്ട് നാലിന് നടന്ന പൊതുസമ്മേളനത്തിൽ കേരളത്തിൽനിന്നും തമിഴ്നാട്ടിൽ നിന്നുമായി നിരവധി പ്രതിനിധികൾ പെങ്കടുത്തു. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ ന്യൂനപക്ഷങ്ങൾക്ക് നേരിടേണ്ടിവരുന്ന അതിക്രമങ്ങളെ യോഗം അപലപിച്ചു. രാജ്യം നേരിടുന്ന അസഹിഷ്ണുതയും മതമൗലികവാദവും മതതീവ്രവാദവും സാമൂഹിക രാഷ്ട്രീയ അരാജകത്വവും മാനവികതയുടെ ദ്രൂവീകരണത്തെയാണ് സൂചിപ്പിക്കുന്നതെന്ന് േയാഗം വിലയിരുത്തി. രാഷ്ട്രീയ മത സാമുദായിക പരിഗണനകൾക്ക് അതീതമായി മനുഷ്യനന്മയെ ലക്ഷ്യംവെച്ചുള്ള പ്രവർത്തനങ്ങളും കർമപദ്ധതികളുമാണ് യുവജനവർഷം ലക്ഷ്യംവെക്കുന്നതെന്ന് കുരിശുമല ഡയറക്ടർ മോൺസിഞ്ഞോർ ഡോ. വിൻസൻറ് കെ. പീറ്റർ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.