മെഡിസിറ്റിയിൽ മെഡിക്കൽ ക്യാമ്പ്​

കൊല്ലം: ട്രാവൻകൂർ മെഡിക്കൽ കോളജിലെ ഇ.എൻ.ടി സർജറി വിഭാഗത്തി​െൻറ ആഭിമുഖ്യത്തിൽ ചെവി, മൂക്ക്, തൊണ്ട എന്നീ ഭാഗങ്ങളിലെ അസുഖങ്ങൾക്കായി ശനിയാഴ്ച രാവിലെ ഒമ്പതു മുതൽ ഉച്ചക്ക് ഒന്നുവരെ ശസ്ത്രക്രിയാ ക്യാമ്പ് സംഘടിപ്പിക്കും. കേൾവി തകരാറുകൾ, കർണപുടത്തിലെ ദ്വാരങ്ങൾ, മൂക്കി​െൻറ വളവ്, ദശവളർച്ച, മൂക്കിൽനിന്നുള്ള രക്തസ്രാവം, സൈനസൈറ്റിസ്, ഉമിനീർ ഗ്രന്ഥി വീക്കം, അഡിനോയിഡ് വീക്കം, ടോൺസിലൈറ്റിസ്, തൈറോയിഡ് മുഴകൾ, ഗോയിറ്റർ, സ്വനപേടകത്തിലെ തകറാറുകൾ, ശബ്ദവ്യതിയാനം എന്നീ പ്രശ്നങ്ങൾ ഉള്ളവർക്ക് പങ്കെടുക്കാം. പ്രായഭേദമില്ല. ഇ.എൻ.ടി സർജൻ പ്രഫ. ഡോ. ഉണ്ണികൃഷ്ണൻ നേതൃത്വം നൽകും. രജിസ്േട്രഷൻ ഫീസും ഡോക്ടേഴ്സ് കൺസൾട്ടേഷനും സൗജന്യമാണ്. കുറഞ്ഞ നിരക്കിലുള്ള ശസ്്ത്രക്രിയാ പാക്കേജുകൾക്കും സൗകര്യമുണ്ട്. ഫോൺ: 94470 32909, 94470 32395. 'അയണിവേലിക്കുളങ്ങര വില്ലേജിനെ ഖനന മേഖലയില്‍നിന്ന് ഒഴിവാക്കണം' കരുനാഗപ്പള്ളി: അയണിവേലിക്കുളങ്ങര വില്ലേജില്‍ ഐ.ആര്‍.ഇ ഭൂവുടമകള്‍ അറിയാതെ ഖനനത്തിനായി പാട്ടച്ചാര്‍ത്ത് ഏര്‍പ്പെടുത്തിയ ഭൂമി ഒഴിവാക്കാന്‍ നടപടി വേണമെന്ന് സംയുക്ത സമരസമിതി യോഗം ആവശ്യപ്പെട്ടു. ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന കരുനാഗപ്പള്ളി നഗരപരിധിയിലെ അയണിവേലിക്കുളങ്ങര വില്ലേജിലെ 180 ഹെക്ടര്‍ വരുന്ന ഭൂമിയുടെ ഉടമകളുടെ അനുവാദമില്ലാതെ ഐ.ആര്‍.ഇക്ക് ഖനനത്തിന് നല്‍കിയത് മനുഷ്യാവകാശ ലംഘനമാണ്. 2011 ല്‍ സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ നടന്ന ശക്തമായ സമരത്തി​െൻറ ഫലമായി ഉടമകള്‍ക്ക് ഭൂമിയില്‍ സ്വതന്ത്രാവകാശം നല്‍കി ഉത്തരവ് ഇറക്കിയിരുന്നു. എന്നാൽ, ഏഴു വർഷത്തിനു ശേഷം ഖനനം നടത്തുന്നതിന് വീണ്ടും പരിസ്ഥിതി മലിനീകരണബോര്‍ഡില്‍ അനുമതിക്കായി ഐ.ആര്‍.ഇ അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നു. ശക്തമായ സമരപരിപാടികളുമായി മുന്നോട്ടു പോകാൻ യോഗം തീരുമാനിച്ചു. ചെയര്‍മാന്‍ മുനമ്പത്ത് ഷിഹാബ് അധ്യക്ഷതവഹിച്ചു. ജഗത്ജീവന്‍ ലാലി, മുനമ്പത്ത്‌ വഹാബ്, എസ്. ഉത്തമന്‍, വൈ. പൊടിക്കുഞ്ഞ്, രമണന്‍, സന്തോഷ്‌കുമാര്‍, സാബു, വര്‍ഗീസ് മാത്യു, വിജയഭാനു, കുന്നേല്‍ രാജേന്ദ്രന്‍ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.