ചവറ: തുടർച്ചയായി മൂന്നാംവർഷവും പത്താം ക്ലാസ് പരീക്ഷയിൽ കോയിവിള സെൻറ് ആൻറണീസ് ഹൈസ്കൂളിന് നൂറുശതമാനം തിളക്കം. മത്സ്യത്തൊഴിലാളികളുടെയും സാധാരണക്കാരുടെയും മക്കൾ പഠിക്കുന്ന സ്കൂളിൽ ഇത്തവണ 80 കുട്ടികളാണ് പരീക്ഷ എഴുതിയത്. മൂന്ന് കുട്ടികൾ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടി. വിജയത്തിളക്കവുമായി ഓച്ചിറ ഗവ. ഹൈസ്കൂൾ ഓച്ചിറ: ഓച്ചിറ ഗവ. ഹൈസ്കൂളിന് നൂറുശതമാനം വിജയം. 26 കുട്ടികൾ പരീക്ഷ എഴുതിയപ്പോൾ എല്ലാവരും വിജയിച്ചു. അൽഫിനാ സലീം എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടി. സാധാരണക്കാരുടെ മക്കൾ പഠിക്കുന്ന വിദ്യാലയത്തിന് കൈവരിക്കാനായ നേട്ടത്തിൽ നാടാകെ ആഹ്ലാദത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.