ഭക്ഷണം കഴിക്കുന്നതിനിടെ മലയാളി വിദ്യാർഥി മുംബൈയിൽ കുഴഞ്ഞുവീണു മരിച്ചു

From : Sreekumar Pk sreekumarmdm@gmail.com മലയിൻകീഴ് : ഉത്തരേന്ത്യൻ സുഹൃത്തിനൊപ്പം അത്താഴം കഴിക്കുന്നതിനിടെ കുഴഞ്ഞുവീണ് മലയിൻകീഴ് സ്വദേശിയായ വിദ്യാർഥി മുംബൈയിൽ മരിച്ചു. ഊരൂട്ടമ്പലം, ഗോവിന്ദമംഗലം, നിരപ്പുവിള വീട്ടിൽ വൈദ്യുതി ബോർഡ്‌ വർക്കല സെക്ഷൻ ഓഫിസിലെ ഉദ്യോഗസ്ഥൻ എസ്. ജയകുമാറി​െൻറയും മലയിൻകീഴ്, തുമിരിച്ചൽ എൽ. പി. സ്കൂൾ പ്രഥമാധ്യാപിക ഷീജ കെ. സത്യ​െൻറയും മകൻ ജെ. എസ്. സിജീഷാണ് (19) മരിച്ചത്. ചൊവ്വാഴ്ച രാത്രി പത്തരയോടെയാണ് സംഭവം. കുഴഞ്ഞുവീണ സിജീഷിനെ അന്ധേരി സിദ്ധാർഥ്‌ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിെച്ചങ്കിലും മരിച്ചു. മുംബൈ വെസ്റ്റ് അന്ധേരിയിലെ ഗ്ലോബൽ ഡി.ജെ. അക്കാദമിയിൽനിന്ന് രണ്ടു മാസം മുമ്പ് ഡി.ജെ ഡിപ്ലോമ കോഴ്സ് പാസായ ശേഷം അവിടെത്തന്നെ മ്യൂസിക്‌ പ്രൊഡക്ഷനിൽ പരിശീലനം നടത്തുകയായിരുന്നു. ബന്ധുക്കൾ മുംബൈയിലെത്തി പൊലീസ് നടപടികൾക്ക് ശേഷം മൃതദേഹം ഏറ്റുവാങ്ങി വിമാനമാർഗം കഴിഞ്ഞദിവസം വൈകീട്ട് വീട്ടിലെത്തിച്ചു. വൻ ജനാവലിയുടെ സാന്നിധ്യത്തിൽ വീട്ടുവളപ്പിൽ ആയിരുന്നു സംസ്കാരം. ഏക സഹോദരൻ ജെ.എസ്. ജിജീഷ് മൊട്ടമൂട് ട്രിനിറ്റി എൻജിനീയറിങ് കോളജ് വിദ്യാർഥിയാണ്. (ചിത്രം : ജെ.എസ്. സിജീഷ്).... photos obit sijeesh 19
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.