പോരുവഴി ബാങ്ക്​: ഇതുവരെ 21 ലക്ഷത്തി​െൻറ തട്ടിപ്പ്​ കണ്ടെത്തി

ശാസ്താംകോട്ട: സാമ്പത്തിക തിരിമറി നടത്തിയതിന് സെക്രട്ടറിയെ ഭരണസമിതി സസ്പെൻഡ് ചെയ്ത പോരുവഴി സർവിസ് സഹകരണ ബാങ്കിൽ തട്ടിപ്പി​െൻറ ആഴം കണ്ടെത്താനുള്ള സഹകരണ വകുപ്പ് ഒാഡിറ്റർമാരുടെ പരിശോധന തുടരുന്നു. തിരിമറിയുടെ വാർത്ത 'മാധ്യമം' പുറത്തുവിട്ടതിനെ തുടർന്ന് വ്യാഴാഴ്ച നൂറുകണക്കിന് നിക്ഷേപകർ ബാങ്ക് ഹെഡ് ഒാഫിസിലെത്തി വിവരങ്ങൾ ആരാഞ്ഞു. സഹകരണ വകുപ്പ് ജീവനക്കാരും ബാങ്ക് ഭരണസമിതിയംഗങ്ങളും ഏറെ പണിപ്പെട്ടാണ് ഇവരെ അനുനയിപ്പിച്ച് മടക്കിയത്. ഒരു മുതിർന്ന പൗര​െൻറ നിക്ഷേപം വ്യാജരേഖ ചമച്ച് തട്ടിയെടുത്തെന്ന പരാതിയെ തുടർന്നാണ് സെക്രട്ടറി രാജേഷ് കുമാറിനെ ബാങ്ക് പ്രസിഡൻറ് കോശി പാറത്തുണ്ടിൽ ബുധനാഴ്ച സസ്പെൻഡ് ചെയ്തത്. നിക്ഷേപകരും ഇടപാടുകാരും ഒരു വർഷത്തിലധികമായി ബാങ്ക് ഇടപാടുകളിൽ നിലനിൽക്കുന്ന അസ്വാഭാവികത സംബന്ധിച്ച് നിരവധി പരാതികൾ നൽകിയെങ്കിലും ഭരണസമിതി മൗനം പാലിക്കുകയായിരുന്നു. ഭരണസമിതി അംഗങ്ങൾ കൂടി ക്രൈംബ്രാഞ്ചി​െൻറ കേസിൽ പ്രതിയാകുമെന്ന ഘട്ടം വന്നപ്പോഴാണ് സെക്രട്ടറിയെ സസ്പെൻഡ് ചെയ്യാൻ നിർബന്ധിതമായത്. ബാങ്കിൽ പണയം െവച്ച സ്വർണ ഉരുപ്പടികൾ പണവും പലിശയും അടച്ചാലും തിരികെ കിട്ടാത്ത അവസ്ഥയുണ്ടായിരുന്നു. ചക്കുവള്ളിയിലെ ഒരു സ്വകാര്യധനകാര്യ സ്ഥാപനത്തിൽ സ്വർണം മേൽപ്പലിശക്ക് െവച്ച് ജീവനക്കാർ യഥേഷ്ടം ഉപയോഗിക്കുകയായിരുന്നത്രേ. ബാങ്കി​െൻറ പ്രതിമാസ ചിട്ടി പിടിച്ചവർ പണത്തിനായി ഭരണ സമിതി അംഗങ്ങളുടെയും ജീവനക്കാരുടെയും വീടുകൾ കയറിയിറങ്ങി. നടുവിലേമുറി എൻ.എസ്.എസ് കരയോഗം എൻഡോവ്മ​െൻറിന് നിക്ഷേപിച്ച ഒന്നരലക്ഷം രൂപ തിരികെ ലഭിച്ചത് സമുദായാംഗങ്ങൾ സമരം പ്രഖ്യാപിച്ചതിനെതുടർന്നാണ്. സഹകരണ വകുപ്പിലെ ഉദ്യോഗസ്ഥർ മാസങ്ങളായി ഇവിടെ പരിശോധന നടത്തി വന്നെങ്കിലും സി.പി.എം കോൺഗ്രസ് അവിശുദ്ധ കൂട്ടുകെട്ടിൽപെട്ട് അവർ നിശബ്ദമാവുകയായിരുന്നു. കോൺഗ്രസ് ഭരിക്കുന്ന ബാങ്കിൽ എല്ലാ സഹായങ്ങളും നൽകാൻ സി.പി.എം നേതൃത്വം മത്സരിച്ചു. മൂന്ന് ഉദ്യോഗസ്ഥർ ഇതേവരെ നടത്തിയ പരിേശാധനയിൽ 21 ലക്ഷം രൂപയുടെ ക്രമക്കേടാണ് കണ്ടെത്തിയത്. ഇതേ സമയം ബാങ്കിലെത്തി നിക്ഷേപം തിരികെ ആവശ്യപ്പെടുന്നവർക്ക് ഒരു ദിവസത്തെ അവധി പറഞ്ഞ് പണം തിരികെ നൽകുന്നത് ഇടപാടുകാരുടെ ആശങ്ക ഒഴിവാക്കാൻ സഹായകമാവുന്നുണ്ട്. വൈദ്യുതി മുടങ്ങും കൊല്ലം: കടപ്പാക്കട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ ധന്യ, കാപക്സ്, അമർജ്യോതി, ടി.കെ.ഡി.എം കടപ്പാക്കട സ്പോർട്സ് ക്ലബ്, സെവൻത്ഡേ ഭാഗങ്ങളിൽ വെള്ളിയാഴ്ച രാവിലെ എട്ട് മുതൽ വൈകീട്ട് അഞ്ചുവരെ വൈദ്യുതി മുടങ്ങും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.