കരുനാഗപ്പള്ളി: എസ്.എസ്.എൽ.സിക്ക് കരുനാഗപ്പള്ളി വിദ്യാഭ്യാസ ഉപജില്ലയിലെ സ്കൂളുകൾക്ക് അഭിമാനനേട്ടം. നഗരസഭയിലെ സ്കൂളുകളാണ് വിജയത്തിലും എ പ്ലസിലും ഒന്നാമത്. കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂൾ ജില്ലയിൽ എ പ്ലസിൽ ഒന്നാമതെത്തി. ഇവിടെ ആകെ 501 കുട്ടികളാണ് പരീക്ഷയെഴുതിയത്. ഇതിൽ 500 പേരും വിജയിച്ചു. ഗേൾസ് ഹൈസ്കൂളിൽ 106 പേർ മുഴുവൻ വിഷയത്തിനും എ പ്ലസ് നേടി. 43 പേർ ഒമ്പത് വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കി. കഴിഞ്ഞ തവണ 63 പേരായിരുന്നു മുഴുവൻ എ പ്ലസ് നേടിയത്. ഇപ്രാവശ്യം ഇരട്ടിയോളമെത്തി. കരുനാഗപ്പള്ളി ഗവ. ഹയർ സെക്കൻഡറി സ്ക്കൂളും മികച്ചവിജയം നേടി. ഇവിടെ ആകെ 551 പേർ പരീക്ഷയെഴുതി 550 പേരും വിജയിച്ചു. ഇതിൽ 72 പേർക്ക് എല്ലാ വിഷങ്ങൾക്കും എ പ്ലസ് കിട്ടി. തഴവ എ.വി ഗവ. ബോയ്സ് ഹൈസ്കൂളിൽ ആകെ 330 പേർ പരീക്ഷയെഴുതി. 319 പേരും ഉപരിപഠനത്തിന് അർഹത നേടി. ഇവിടെ 52 പേർക്ക് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചു. തഴവ. ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ 256 പേർ പരീക്ഷയെഴുതിയതിൽ 253 പേർ അർഹതനേടി. 20 പേർ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടി 99 ശതമാനം വിജയം കരസ്ഥമാക്കി. തൊടിയൂർ ഗവ. ഹയർ സെക്കൻഡറി സ്ക്കൂളിൽ 79 പേർ പരീക്ഷയെഴുതി മുഴുവൻപേരും വിജയിച്ചു. നാല് പേർക്ക് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചു. കരുനാഗപ്പള്ളി ബോയ്സ് ഹയർ സെക്കൻഡറി സ്ക്കൂളിൽ 361പേർ പരീക്ഷയെഴുതി. 351 പേരും വിജയിച്ചു. ഇതിൽ 28 പേർ മുഴുവൻ വിഷയങ്ങൾക്ക് എ പ്ലസ് നേടി. 97 ശതമാനമാണ് വിജയം. കരുനാഗപ്പള്ളി ഡോ. വേലികുട്ടി അരയൻ മെമ്മോറിയൽ ഫിഷറീസ് ടെക്നിക്കൽ സ്കൂളിൽ 17പേർ എഴുതിയതിൽ 16 പേരും വിജയിച്ചു. ചെറിയഴിക്കൽ ഗവ. ഹയർ സെക്കൻഡറി സ്ക്കൂളിൽ 65 പേർ പരീക്ഷയെഴുതി. ഇതിൽ 62 പേർ ഉപരിപഠനം അർഹത നേടി. മൂന്ന് പേർ എ പ്ലസ് കരസ്ഥമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.