കൂടുതൽ പേർ പരീക്ഷയെഴുതിയ ടി.കെ.എം എച്ച്​.എസ്​.എസിന്​ നൂറിൽ നൂറ്​

കൊല്ലം: ഏറ്റവും കൂടുതൽ വിദ്യാർഥികൾ പരീക്ഷയെഴുതുകയും എല്ലാവരും ഉപരിപഠനത്തിന് അർഹത നേടുകയും ചെയ്ത കരിക്കോട് ടി.കെ.എം ഹയർ സെക്കൻഡറി സ്കൂളിന് തിളക്കമാർന്ന വിജയം. പരീക്ഷ എഴുതിയ 441 വിദ്യാർഥികളും ഉപരിപഠനത്തിന് അർഹരായി. ജില്ലയിൽ 100 ശതമാനം വിജയത്തിൽ ഒന്നാം സ്ഥാനം ഈ സ്കൂളിനാണ്. 53 വിദ്യാർഥികൾക്ക് എല്ലാ വിഷയത്തിനും എ പ്ലസ് ലഭിച്ചു. 31 വിദ്യാർഥികൾ ഒമ്പത് വിഷയങ്ങൾക്ക് എ പ്ലസ് നേടി. ചാത്തന്നൂർ എൻ.എസ്.എസ് എച്ച്.എസ്.എസിനും മികച്ച വിജയം 333 വിദ്യാർഥികെള പരീക്ഷക്കിരുത്തിയതിൽ എല്ലാവരും ഉപരിപഠനത്തിന് അർഹത നേടിയ ചാത്തന്നൂർ എൻ.എസ്.എസ് എച്ച്.എസ്.എസും മിന്നുന്ന പ്രകടനമാണ് കാഴ്ചെവച്ചത്. നൂറു ശതമാനം വിജയം നേടിയ സർക്കാർ സ്കൂളുകളിൽ ഏറ്റും മുന്നിലാണ് ഈ സ്കൂൾ. 307 പേരെ പരീക്ഷക്കിരുത്തി എല്ലാവരും ഉപരിപഠനത്തിന് അർഹത നേടിയ തൃപ്പലഴികം ലിറ്റിൽ ഫ്ലവർ എച്ച്.എസും തിളക്കമാർന്ന വിജയമാണ് കാഴ്ചെവച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.