സപ്ലൈകോ സ്​ഥാപനത്തിലെ കുടിവെള്ള വിതരണം തടഞ്ഞെന്ന് പരാതി

പേരൂര്‍ക്കട: സപ്ലൈകോ സ്ഥാപനത്തിലെ കുടിവെള്ള വിതരണം തടഞ്ഞെന്ന് പരാതി. പട്ടികജാതി-വർഗ സഹകരണ വികസന ഫെഡറേഷൻ മാനേജിങ് ഡയറക്ടര്‍ക്കെതിരെ പ്രതിഷേധം. സിവില്‍ സെെപ്ലസ് വകുപ്പി‍​െൻറ പേരൂര്‍ക്കടയില്‍ പ്രവര്‍ത്തിക്കുന്ന സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റിലെ കുടിവെള്ളമാണ് അനധികൃതമായി തടഞ്ഞത്‌. ഇതോടെ സൂപ്പര്‍ മാര്‍ക്കറ്റിലെ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള 10 ജീവനക്കാർ ദുരിതത്തിലായി. പട്ടികജാതി-വർഗ സഹകരണ വികസന ഫെഡറേഷ‍​െൻറ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലാണ് 15 വര്‍ഷത്തിലേറെയായി സൂപ്പര്‍ മാര്‍ക്കറ്റ് പ്രവര്‍ത്തിക്കുന്നത്. കാലാകാലങ്ങളില്‍ ഫെഡറേഷനുമായി സിവില്‍ സെെപ്ലസ് വകുപ്പ് െവച്ചിട്ടുള്ള കരാര്‍ വ്യവസ്ഥക്ക് അനുസരിച്ചാണ് സ്ഥാപനത്തി​െൻറ വാടക, കുടിവെള്ളം, വൈദ്യുതി ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ നിശ്ചയിക്കപ്പെട്ടിട്ടുള്ളത്‌. കരാറിന് വിരുദ്ധമായി ഫെഡറേഷൻ മാനേജിങ് ഡയറക്ടറുടെ നിര്‍ദേശ പ്രകാരമാണ് സൂപ്പര്‍ മാര്‍ക്കറ്റിലേക്കുള്ള കുടിവെള്ളം തടഞ്ഞതെന്നാണ് ആരോപണം. കെട്ടിടത്തില്‍ സൂപ്പര്‍ മാര്‍ക്കറ്റ് ജീവനക്കാര്‍ക്ക് കുടിവെള്ളം എത്തിക്കുന്നതിനായി സ്ഥാപിച്ചിട്ടുള്ള വാട്ടര്‍ ടാപ് കഴിഞ്ഞ ആഴ്ച അധികൃതര്‍ പൂട്ടി. കുടിവെള്ളം ഇല്ലാത്തത് ഫെഡറേഷന്‍ അധികൃതരെ അറിയിച്ചപ്പോൾ ശുചിമുറിയിലെ പൈപ്പില്‍നിന്ന് വെള്ളം എടുക്കാനായിരുന്നു നിര്‍ദേശമെന്ന് ജീവനക്കാർ പറയുന്നു. രണ്ടു ദിവസം കഴിഞ്ഞ് ശുചിമുറിയിലെ ജലവിതരണവും നിലച്ചു. എട്ട് വനിതകള്‍ അടക്കം 10 പേരാണ് സൂപ്പര്‍ മാര്‍ക്കറ്റില്‍ ജോലി ചെയ്യുന്നത്. ശുചിമുറിയിലെ ജലവിതരണം കൂടി തടയപ്പെട്ടതോടെ പ്രാഥമികാവശ്യങ്ങള്‍ പോലും നിർവഹിക്കാന്‍ കഴിയാത്ത അവസ്ഥയായി. സംഭവവുമായി ബന്ധപ്പെട്ട് ഫെഡറേഷന്‍ അധികൃതരെ സമീപിച്ചപ്പോള്‍ കെട്ടിടം ഒഴിഞ്ഞു പോകാൻ ആവശ്യപ്പെടുകയായിരുന്നെന്ന് ജീവനക്കാർ പറയുന്നു. 2022 വരെ ഈ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കാൻ കരാറുണ്ട്. എന്നാല്‍, ഫെഡറേഷന്‍ മാനേജിങ് ഡയറക്ടറുടെ ചില സ്ഥാപിത താൽപര്യങ്ങളാണ് കുടിവെള്ളം തടയാന്‍ കാരണമെന്നും ആരോപണമുണ്ട്. സംഭവത്തിൽ ഫെഡറേഷൻ എം.ഡിയോ അധികൃതരോ പ്രതികരിക്കാൻ തയാറായിട്ടില്ല. കുടിവെള്ള വിതരണം തടഞ്ഞ വിവരം ജീവനക്കാര്‍ സിവില്‍ സെപ്ലെസ് വകുപ്പി​െൻറ ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.