മനുഷ്യാവകാശ കമീഷന്‍ ബി.ജെ.പിയെപോലെ മനുഷ്യാവകാശ ലംഘകരാകരുത് ^മന്ത്രി കടകംപള്ളി

മനുഷ്യാവകാശ കമീഷന്‍ ബി.ജെ.പിയെപോലെ മനുഷ്യാവകാശ ലംഘകരാകരുത് -മന്ത്രി കടകംപള്ളി തിരുവനന്തപുരം: മനുഷ്യത്വമില്ലാത്ത ബി.ജെ.പിയെപോലെ മനുഷ്യാവകാശ കമീഷന്‍ മനുഷ്യാവകാശ ലംഘകരാകരുതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ഫേസ്ബുക്ക് പേജിലൂടെയാണ് മന്ത്രി മനുഷ്യാവകാശ കമീഷനെതിരെ ആഞ്ഞടിച്ചത്. മൃതദേഹം സംസ്കരിക്കുന്നതിെനതിരെ രംഗത്തുവന്നവര്‍ മൃതദേഹത്തെവരെ അപമാനിക്കുന്ന മനുഷ്യത്വം ഇല്ലാത്തവരാണ്. യുവതിയുടെ ഭര്‍ത്താവി​െൻറയും സഹോദരിയുടെയും ആഗ്രഹം കണക്കിലെടുത്താണ് മൃതദേഹം ശാന്തികവാടത്തില്‍ അവരുടെ മതാചാരപ്രകാരം സംസ്കരിച്ചത്. ഇതിനെതിരെ ബി.ജെ.പി ഉന്നയിക്കുന്ന വര്‍ഗീയ ദുഷ്ടലാക്ക് എല്ലാവര്‍ക്കും മനസ്സിലാകും. എന്നാല്‍ ബി.ജെ.പിയുടെ ആവശ്യപ്രകാരം ഏകപക്ഷീയമായി ഉത്തരവിറക്കുന്ന മനുഷ്യാവകാശ കമീഷന്‍ മനുഷ്യാവകാശം സംരക്ഷിക്കുകയല്ല, ലംഘിക്കുകയാണ് ചെയ്തത്. ക്രിസ്തീയ മതാചാര പ്രകാരം മൃതദേഹം ദഹിപ്പിക്കാന്‍ പാടില്ലെന്നും മറവ് ചെയ്യണമെന്നും ഉത്തരവിറക്കാന്‍ കമീഷന് എന്താണ് അധികാരം. മൃതദേഹം ദഹിപ്പിക്കുന്നത് ക്രിസ്തീയ ആചാര പ്രകാരം അനുവദനീയമാണെന്ന് വത്തിക്കാന്‍ ഉത്തരവുപോലും അറിയാതെയാണ് കമീഷന്‍ മതകാര്യങ്ങളുടെ അപ്പോസ്തലനാകുന്നത് -മന്ത്രി ഫേസ്ബുക്ക് പേജിൽ കുറിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.