സ്‌കൂളുകളെ ലഹരിമുക്തമാക്കാന്‍ നാടൊന്നിക്കണം ^​മുഖ്യമന്ത്രി

സ്‌കൂളുകളെ ലഹരിമുക്തമാക്കാന്‍ നാടൊന്നിക്കണം -മുഖ്യമന്ത്രി തിരുവനന്തപുരം: സ്‌കൂളുകളെ ലഹരിമുക്തമാക്കുന്നതിന് നാട് ഒന്നിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഉന്നത വിദ്യാഭ്യാസ വകുപ്പും എക്‌സൈസും എൻ.സി.സി ഡയറക്ടറേറ്റും സംയുക്തമായി സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച മദ്യത്തിനും മയക്കുമരുന്നിനുമെതിരായ ബോധവത്കരണ സെമിനാറും പരിശീലനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമൂഹത്തിലെ വ്യത്യസ്ത ചുമതലകള്‍ വഹിക്കേണ്ടവരാണ് ഇന്നത്തെ വിദ്യാര്‍ഥികള്‍. അവരെ ലഹരിക്കടിപ്പെടുത്താന്‍ ഒരുസംഘം പ്രവര്‍ത്തിക്കുന്നുണ്ട്. കേരളത്തില്‍ വ്യാപകമായി ആ സംഘമുണ്ട്. കുഞ്ഞുങ്ങളെ തെറ്റായ വഴിയിലേക്ക് തിരിച്ചുവിടുകയാണിവര്‍. ലഹരി വാഹകരാവാന്‍പോലും ഇവര്‍ കുട്ടികളെ ഉപയോഗിക്കുകയാണ്. പൊലീസും നിയമവും ഇവര്‍ക്കെതിരെ പ്രവര്‍ത്തിക്കുന്നതിനൊപ്പം സമൂഹത്തി​െൻറ ജാഗ്രതയും പ്രധാനമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. നവകേരളത്തിനായുള്ള ലഹരി വിരുദ്ധ പ്രതിജ്ഞ മുഖ്യമന്ത്രി ചൊല്ലിക്കൊടുത്തു. വിദ്യാഭ്യാസവകുപ്പ് അടുത്ത അധ്യയനവര്‍ഷം മികവി​െൻറ വര്‍ഷമായി ആചരിക്കുകയാണെന്നും വിദ്യാര്‍ഥികള്‍ അക്കാദമിക് കാര്യങ്ങളില്‍ മാത്രമല്ല, എല്ലാ കാര്യങ്ങളിലും മികവുറ്റവരാകണമെന്നും അധ്യക്ഷത വഹിച്ച മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് പറഞ്ഞു. എൻ.സി.സി അഡീഷനല്‍ ഡയറക്ടര്‍ ബ്രിഗേഡിയര്‍ സുനില്‍കുമാര്‍ എന്‍.വി, വി.എസ്. ശിവകുമാര്‍ എംഎല്‍എ, ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ഉഷാ ടൈറ്റസ് എന്നിവര്‍ പെങ്കടുത്തു. ലഹരിവിരുദ്ധ ബോധവത്കരണ സൈക്കിള്‍റാലി മുഖ്യമന്ത്രി ഫ്‌ളാഗ്ഓഫ് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.