തിരുവനന്തപുരം: കോർപറേഷൻ പരിധിയിലെ സർക്കാർ വിദ്യാലയങ്ങളിൽ എസ്.എസ്.എ.സി പരീക്ഷയിൽ മികച്ചവിജയം നേടിയ വിദ്യാർഥികളെയും സാഹചര്യം ഒരുക്കിയ അധ്യാപകരെയും മേയർ വി.കെ. പ്രശാന്ത് അഭിനന്ദിച്ചു. പഠനത്തിൽ പിന്നാക്കംനിക്കുന്ന വിദ്യാർഥികളെ കണ്ടെത്തി പരിഹാരംനടത്താൻ കോർപറേഷെൻറ വാർഷിക പദ്ധതിപ്രകാരം നടത്തിയ പരിശ്രമത്തിന് എല്ലാ അധ്യാപകരും മികച്ച പിന്തുണയാണ് നകിയത്. സ്കൂൾ വിദ്യാലയങ്ങളെ മികവിെൻറ കേന്ദ്രങ്ങളാക്കി മാറ്റുന്നതിന് സ്മാർട്ട് ക്ലാസ് റൂമുകൾ സജ്ജമാക്കിവരികയാണെന്നും മേയർ പറഞ്ഞു. കോട്ടൺഹിൽ ഗവൺമെൻറ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ സന്ദർശിച്ച് വിദ്യാർഥികളെയും അധ്യാപകരെയും മേയർ അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.