അഭിമാനവിജയത്തിൽ ബധിരവിദ്യാലയവും

തിരുവനന്തപുരം: നൂറില്‍ നൂറി​െൻറ തിളക്കത്തിലാണ് ജഗതി ബധിര മൂക വിദ്യാലയം. പരിമിതികളെയും പ്രതിബന്ധങ്ങളെയും തോല്‍പിച്ചാണ് എസ്.എസ്.എല്‍.സി പരീക്ഷയില്‍ ജഗതി ബധിര മൂക വിദ്യാലയം 100 ശതമാനം വിജയം നേടിയത്. പരീക്ഷ എഴുതിയ മുഴുവന്‍പേരും വിജയിച്ചു. എട്ടുപേരാണ് ഇക്കുറി ഇവിടെനിന്ന് എസ്.എസ്.എല്‍.സി പരീക്ഷയെഴുതിയത്. എട്ടുപേരും വിജയിച്ചു. കഴിഞ്ഞ മൂന്ന് വർഷങ്ങളിലും നൂറുശതമാനം വിജയമായിരുന്നു വിദ്യാലയത്തിന്. അബിൻ, സൂരജ്, അഞ്ജു, മഞ്ജു, അഞ്ജന, ജിഷ്ണു, സതീഷ്, ഷിബിൻ എന്നീവിദ്യാര്‍ഥികളാണ് സ്കൂളി​െൻറ അഭിമാനമായി മാറിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.